മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ മനസില്ല; എ ഐ ക്യാമറ വിവാദത്തില്‍ എ കെ ബാലന്‍

തിരുവനന്തപുരം: എ ഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ന്യായീകരിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലന്‍. മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ മനസില്ലെന്നും പരാതിയുളളവര്‍ക്ക് പരാതി കൊടുക്കാമെന്നും എ കെ ബാലന്‍ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്ന നിലപാടാണ് പ്രതിപക്ഷത്തിനുളളതെന്നും നിയമപരമായി മറുപടി നല്‍കേണ്ടിടത്ത് അത് ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു എ കെ ബാലന്റെ പ്രതികരണം. 

'മുഖ്യമന്ത്രിക്കെതിരെ എന്തും പറയാമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. വീണ്ടും വീണ്ടും മുഖ്യമന്ത്രി മറുപടി പറയണമെങ്കില്‍ അദ്ദേഹത്തിന് മനസില്ലെന്നാണ് അര്‍ത്ഥം. മറുപടി പറഞ്ഞാല്‍ അന്വേഷണത്തില്‍ ഇടപെട്ടുവെന്ന് പറയും. പറഞ്ഞില്ലെങ്കില്‍ പേടിച്ചിട്ട് മിണ്ടുന്നില്ലെന്ന് പറയും. ഓരോ ദിവസവും ഓരോന്ന് പറയിപ്പിക്കുകയാണ്. അന്വേഷണം നടക്കട്ടെ. അന്വേഷണം നടക്കുന്നതിനിടയില്‍ മുഖ്യമന്ത്രി എന്താണ് പറയേണ്ടത്. അദ്ദേഹത്തിന്റെ വകുപ്പുതന്നെ അന്വേഷണത്തിന് ഉത്തരവിട്ട കാര്യത്തില്‍ അദ്ദേഹം എന്ത് അഭിപ്രായമാണ് പറയുക?'- എ കെ ബാലന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിയെ ന്യായീകരിച്ച എ കെ ബാലനെ പരിഹസിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തി. മുഖ്യമന്ത്രിയുടെ മൗനം മഹാകാര്യമല്ലെന്നും മിണ്ടണമെന്ന് നിര്‍ബന്ധമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എ ഐ കരാര്‍ റദ്ദാക്കി ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ഒരു വിജിലന്‍സ് അന്വേഷണം നടക്കുമ്പോള്‍ മുഖ്യമന്ത്രി എങ്ങനെയാണ് അതേപദ്ധതി ഉദ്ഘാടനം ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 13 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More