ഡിവൈഎഫ്‌ഐയില്‍നിന്ന് യൂത്ത് കോണ്‍ഗ്രസിന് ഒന്നും പഠിക്കാനില്ല- ചെന്നിത്തലയ്ക്ക് മറുപടിയുമായി ഷാഫി പറമ്പില്‍

പാലക്കാട്: ഡിവൈഎഫ്ഐയുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയ മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് പരോക്ഷ മറുപടിയുമായി യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പില്‍. ഡിവൈഎഫ്ഐയില്‍നിന്ന് യൂത്ത് കോണ്‍ഗ്രസിന് ഒന്നും പഠിക്കാനില്ലെന്നും തന്നെ സംബന്ധിച്ചിടത്തോളം യൂത്ത് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിമാനകരമാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

'ഞങ്ങള്‍ക്ക് അവരില്‍നിന്നും ഒന്നും പഠിക്കാനുളളതായിട്ട് തോന്നിയിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം യൂത്ത് കെയറിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിമാനകരമാണ്. പ്രവാസികള്‍ കൊവിഡ് കാലത്ത് കുടുങ്ങിക്കിടന്നപ്പോള്‍ ഒരാളെപ്പോലും ഇവിടുത്തെ സര്‍ക്കാരുകള്‍ സൗജന്യമായി നാട്ടിലെത്തിച്ചിട്ടില്ല. ഏതാണ് 595 ആളുകളെ ഒരുകോടിയോളം രൂപ മുടക്കി പല രാജ്യങ്ങളില്‍നിന്നായി തീര്‍ത്തും സൗജന്യമായി കേരളത്തിലേക്കെത്തിച്ച ഒരേയൊരു യുവജനപ്രസ്ഥാനം യൂത്ത് കോണ്‍ഗ്രസാണ്. അതൊരു യൂത്ത് കെയര്‍ ഇനിഷ്യേറ്റീവായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അത് അഭിമാനമുളള കാര്യമാണ്. നേതാക്കന്മാര്‍ക്ക് ഞങ്ങളെ തിരുത്താനും മെച്ചപ്പെടണമെന്ന് പറയാനുമുളള അവകാശമുണ്ട്. യൂത്ത് കോണ്‍ഗ്രസ് അതിശക്തമായിത്തന്നെ സമരങ്ങളിലും സമ്മേളനങ്ങളിലും സേവനപ്രവര്‍ത്തനങ്ങളിലും മുന്നോട്ടുപോകും'- ഷാഫി പറമ്പില്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യൂത്ത് കോണ്‍ഗ്രസിന്റെ കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തില്‍വെച്ചായിരുന്നു രമേശ് ചെന്നിത്തല ഡിവൈഎഫ്ഐയുടെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്തിയത്. 'കൊവിഡ് വന്ന സമയത്ത് നമ്മള്‍ യൂത്ത് കെയര്‍ ഉണ്ടാക്കി. പക്ഷെ കെയര്‍ മാത്രം ഉണ്ടായില്ല. അതേസമയം ഡിവൈഎഫ്ഐക്കാര്‍ സജീവമായി. മെഡിക്കല്‍ കോളേജില്‍ വര്‍ഷങ്ങളായി അവര്‍ ഉച്ചയൂണ്‍ വിതരണം നടത്തുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക തലത്തില്‍ കൂടുതല്‍ സജീവമാകണം'- എന്നായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More