ശരത് പവാര്‍ എന്‍സിപി അധ്യക്ഷനായി തുടരും; രാജി പിന്‍വലിച്ചു

മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അധ്യക്ഷസ്ഥാനത്ത് തുടരുമെന്ന് ശരത് പവാര്‍. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ മുന്നോട്ടുപോകാനാവില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ പാസാക്കിയ പ്രമേയം മാനിച്ച് താന്‍ രാജി പിന്‍വലിക്കുകയാണെന്നും ശരത് പവാര്‍ വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു. നേതൃസ്ഥാനത്ത് തുടരണമെന്ന് ശരത് പവാറിനോട് അഭ്യര്‍ത്ഥിച്ച് മുംബൈയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം പ്രമേയം പാസാക്കുകയും എന്‍സിപി അധ്യക്ഷസ്ഥാനത്തു നിന്നുളള പവാറിന്റെ രാജി തളളുകയും ചെയ്തിരുന്നു. അതിനുപിന്നാലെയാണ് താന്‍ പാര്‍ട്ടി അധ്യക്ഷനായി തുടരുമെന്ന് അദ്ദേഹം അറിയിച്ചത്. 

'പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തോട് അവമതിപ്പ് കാണിക്കാനാവില്ല. നിങ്ങളുടെ സ്‌നേഹവും മുതിര്‍ന്ന എന്‍സിപി നേതാക്കള്‍ പാസാക്കിയ പ്രമേയവും ഞാന്‍ മാനിക്കുന്നു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി)യുടെ ദേശീയ അധ്യക്ഷസ്ഥാനം ഒഴിയാനുളള തീരുമാനം ഞാന്‍ പിന്‍വലിക്കുന്നു'- എന്നാണ് ശരത് പവാര്‍ പറഞ്ഞത്. മൂന്നുദിവസം മുന്‍പ് മുംബൈയില്‍ തന്റെ ആത്മകഥയുടെ രണ്ടാം പതിപ്പിന്റെ പ്രകാശനച്ചടങ്ങിലാണ് അപ്രതീക്ഷിതമായി പവാര്‍ രാജിപ്രഖ്യാപനം നടത്തിയത്. സജീവ രാഷ്ട്രീയം വിടില്ലെന്നും പൊതുപരിപാടികളിലും യോഗങ്ങളിലുമെല്ലാം പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ തീരുമാനം പിന്‍വലിക്കണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും ആവശ്യപ്പെടുകയായിരുന്നു. മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാടി രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് ശരത് പവാര്‍. 1999-ല്‍ എന്‍സിപി രൂപീകരിച്ച അന്നുമുതല്‍ ശരത് പവാറാണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍. മറ്റാരെങ്കിലും അധികാരത്തിലെത്തിയാല്‍ പാര്‍ട്ടിക്കകത്ത് തര്‍ക്കമുണ്ടാകാനുളള സാധ്യതയും ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി നടത്തുന്ന പ്രതിപക്ഷ ഐക്യനീക്കവും കണക്കിലെടുത്താണ് ശരത് പവാര്‍ തന്നെ അധ്യക്ഷസ്ഥാനത്ത് തുടരണമെന്ന തീരുമാനത്തില്‍ കോര്‍ കമ്മിറ്റി എത്തിയത്.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More