'പാളയം മസ്ജിദും ഗണപതികോവിലും പങ്കിടുന്നത് ഒരേ മതില്‍'; എന്റെ കേരളാ സ്റ്റോറി ഇതാണെന്ന് റസൂല്‍ പൂക്കുട്ടി

മുംബൈ: ദി കേരളാ സ്‌റ്റോറി വിവാദം തുടരുന്നതിനിടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌കാര്‍ ജേതാവും സൗണ്ട് ഡിസൈനറുമായ റസൂല്‍ പൂക്കുട്ടി. '#MyKeralaStory തിരുവനന്തപുരത്തെ പാളയം മസ്ജിദും ഗണപതികോവിലും പങ്കിടുന്നത് ഒരേമതിലാണെന്ന് നിങ്ങള്‍ക്കറിയാമോ?'- എന്നാണ് റസൂല്‍ പൂക്കുട്ടിയുടെ ചോദ്യം. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ചോദിച്ചത്. നിരവധിപേരാണ് റസൂല്‍ പൂക്കുട്ടിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തത്. കേരളാ സ്‌റ്റോറിയുമായി ബന്ധപ്പെട്ട് ടി എം കൃഷ്ണ, അനുപം ഗുപ്ത, ഭാരതി സെല്‍വം, നന്ദകുമാര്‍ സദാശിവം എന്നിവരുടെ ട്വീറ്റുകളും അദ്ദേഹം ഷെയര്‍ ചെയ്തിരുന്നു. 

വിവാദ ചിത്രം കേരളാ സ്‌റ്റോറിക്കെതിരെ എ ആര്‍ റഹ്‌മാനുള്‍പ്പെടെ നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയായ നിരവധി സംഭവങ്ങളും വാര്‍ത്തകളുമാണ് ഇവര്‍ ഷെയര്‍ ചെയ്യുന്നത്. ചേരാവളളി മസ്ജിദില്‍ നടന്ന ഹിന്ദു വിവാഹത്തിന്റെ വീഡിയോയാണ് എ ആര്‍ റഹ്‌മാന്‍ പങ്കുവെച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

അതേസമയം, ദി കേരള സ്റ്റോറി കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിനെത്തിയെങ്കിലും വളരെ മോശം പ്രതികരണമാണ് പ്രേക്ഷകരില്‍നിന്നും ലഭിക്കുന്നത്. ബോക്സോഫീസില്‍ മികച്ച തുടക്കം ലഭിച്ചെല്ലെന്നു മാത്രമല്ല, കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍പോലും ലഭിക്കാത്ത സ്ഥിതിയായി. കേരളത്തില്‍ 20 തിയറ്റുകളിലാണ് കേരള സ്റ്റോറി പ്രദര്‍ശിപ്പിച്ചതെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. തൃശൂരിലെ മാളയില്‍ ആളില്ലാത്തതിനാല്‍ പ്രദര്‍ശനം ക്യാന്‍സല്‍ ചെയ്തു. അഷ്ടമിച്ചിറ മഹാലക്ഷ്മി തിയറ്ററില്‍ ഉച്ചയ്‌ക്ക് ഏഴു പേർ മാത്രമേ സിനിമ കാണാൻ എത്തിയിരുന്നുള്ളൂ. തുടര്‍ന്ന് ഇനി കേരള സ്റ്റോറി കളിപ്പിക്കേണ്ടെന്ന് തിയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 13 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More