ലഹരിക്കടിമയായി പല്ല് പൊടിഞ്ഞുപോയ നടന്റെ പേര് ടിനി ടോം പുറത്തുവിടണം-സംവിധായകന്‍ എം എ നിഷാദ്‌

കൊച്ചി: ലഹരിക്ക് അടിമയായി പല്ല് പൊടിഞ്ഞുപോയ നടന്റെ പേര് ടിനി ടോം പുറത്തുവിടണമെന്ന് സംവിധായകന്‍ എം എ നിഷാദ്. ടിനി ടോമിന്റെ കൈവശമുളള തെളിവുകള്‍ പുറത്തുവിടണമെന്നും ഇനി അദ്ദേഹം സാമൂഹിക പ്രതിബദ്ധത കാണിക്കണമെന്നും എം എ നിഷാദ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'ടിനി ടോം എന്ന നടന്‍ കുടത്തില്‍നിന്നും ഒരു ഭൂതത്തെ തുറന്നുവിട്ടു. തീര്‍ച്ചയായും അതൊരു ചര്‍ച്ചാവിഷയം തന്നെ. ഇനി ടിനി ടോം സാമൂഹിക പ്രതിബദ്ധത കാണിക്കണം. അയാള്‍ പറഞ്ഞത് ശരിയാണെന്ന ഉത്തമബോധ്യം അയാള്‍ക്കുണ്ടല്ലോ. അതുകൊണ്ടാണ് പരസ്യമായി വിളിച്ചുപറഞ്ഞത്. ടിനി താങ്കള്‍ പറഞ്ഞ പേരുകളും തെളിവുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ അവതരിപ്പിക്കണം. വെറും അമ്മായി കളിക്കരുത്. കയ്യടിക്കുവേണ്ടി പറഞ്ഞതല്ലെന്ന് വിശ്വസിക്കട്ടെ. കമോണ്‍ ടിനി കമോണ്‍'- എന്നാണ് എം എ നിഷാദ് ഫേസ്ബുക്കില്‍ കുറിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കേരളാ സര്‍വ്വകലാശാല യുവജനോത്സവം വേദിയില്‍വെച്ചായിരുന്നു ടിനി ടോം സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് സംസാരിച്ചത്. തന്റെ മകന് സിനിമയില്‍ ഒരു പ്രമുഖ നടന്റെ മകനായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നെന്നും ലഹരിമരുന്ന് ഭയത്താലാണ് അവനെ സിനിമയില്‍ അഭിനയിക്കാന്‍ വിടാഞ്ഞതെന്നുമാണ് ടിനി ടോം പറഞ്ഞത്. അടുത്തിടെ ലഹരിക്കടിമയായ ഒരു നടനെ കണ്ടിരുന്നു. അദ്ദേഹത്തിന്റെ പല്ലൊക്കെ പൊടിഞ്ഞുതുടങ്ങി. ലഹരി ഉപയോഗിക്കുന്നതുകൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്നാണ് പലരും പറഞ്ഞത്. ഇപ്പോള്‍ പല്ല്. അടുത്തത് എല്ലാവും പൊടിയുക'- എന്നും ടിനി ടോം പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 21 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More