താനൂര്‍ ബോട്ട് ദുരന്തം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: താനൂര്‍ ബോട്ട് ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. താനൂര്‍ ബോട്ടപകടം ഞെട്ടിക്കുന്നതാണെന്നും അപകടകാരണം കണ്ടെത്തേണ്ടതുണ്ടെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ബന്ധപ്പെട്ട പോര്‍ട്ട് ഓഫീസറോട് റിപ്പോര്‍ട്ട് തേടി. മാരിടൈം ബോര്‍ഡിന് കീഴിലുളള പോര്‍ട്ട് ഓഫീസറാണ് വിശദീകരണം നല്‍കേണ്ടത്. ജില്ലാ കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് ഈ മാസം 12-നകം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

'ആവര്‍ത്തിച്ച് ഇത്തരം ദുരന്തങ്ങളുണ്ടാവുകയാണ്. എന്നിട്ടും അത് തടയാനുളള ഫലപ്രദമായ നടപടികള്‍ ഉണ്ടാകുന്നില്ല. കുട്ടികളടക്കം 22 പേര്‍ മരിച്ചത് കണ്ട് കോടതിക്ക് കണ്ണടച്ചിരിക്കാനാവില്ല. ഇതാദ്യമായല്ല കേരളത്തില്‍ ഇത്തരം സംഭവങ്ങളുണ്ടാകുന്നത്. നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാര നിര്‍ദേശങ്ങളും മുന്‍പും ഉണ്ടായിട്ടുണ്ട്. പക്ഷെ എല്ലാവരും എല്ലാം മറക്കുന്നു. കുറേ വര്‍ഷങ്ങള്‍ക്കുശേഷം സമാന സംഭവം വീണ്ടും ആവര്‍ത്തിക്കും'- ജസ്റ്റിസ് രാമചന്ദ്രന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബോട്ട് ഓപ്പറേറ്റര്‍ മാത്രമല്ല സംഭവത്തിന് ഉത്തരവാദിയെന്നും ഇത്തരത്തില്‍ സര്‍വ്വീസ് നടത്താന്‍ അയാള്‍ക്ക് സഹായം ലഭിച്ചിട്ടുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു. ഞായറാഴ്ച്ച രാത്രി ഏഴുമണിയോടെയുണ്ടായ ബോട്ടപകടത്തില്‍ കുട്ടികളുള്‍പ്പെടെ 22 പേരാണ് മരണപ്പെട്ടത്. മരിച്ചവരില്‍ പതിനൊന്നുപേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. സംഭവത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 6 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More