കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രതിയുടെ കുത്തേറ്റ വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടു

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ച സ്‌കൂള്‍ അധ്യാപകന്റെ കുത്തേറ്റ് വനിതാ ഡോക്ടര്‍ കൊല്ലപ്പെട്ടു. ഹൗസ് സര്‍ജന്‍ കോട്ടയം മാഞ്ഞൂര്‍ സ്വദേശിനി ഡോ. വന്ദനാദാസ് (23) ആണ് കൊല്ലപ്പെട്ടത്. പൊലീസുകാരുള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. പൂയപ്പളളി സ്വദേശി സന്ദീപാണ് വൈദ്യപരിശോധനയ്ക്കിടെ കത്രിക കൈക്കലാക്കി ഡോക്ടറെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വന്ദനയെ പ്രാഥമിക ചികിത്സ നല്‍കിയതിനുശേഷം സമീപത്തുളള സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരത്തുളള സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതി സന്ദീപ്  ലഹരിക്ക് അടിമയാണ് എന്നാണ് പൊലീസ് പറയുന്നത്. 

ഇന്നലെ രാത്രി പ്രതി അയല്‍വാസികളുമായി വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടെ കാലിന് മുറിവേറ്റ പ്രതി തന്നെയാണ് പൊലീസിനെ വിളിച്ചതും ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടതും. പൊലീസെത്തി ഇയാളെ ആശുപത്രിയിലെത്തിച്ചു. പ്രാഥമിക പരിശോധനയ്ക്കുശേഷം കാലിലെ മുറിവ് തുന്നിക്കെട്ടാനായി മറ്റൊരു മുറിയിലെത്തിച്ചപ്പോഴാണ് പ്രതി അക്രമാസക്തനായത്. മുറിയിലുണ്ടായിരുന്ന ബന്ധുവിനെയാണ് ഇയാള്‍ ആദ്യം ആക്രമിച്ചത്. തുടര്‍ന്ന് കത്രിക കൈക്കലാക്കി. വന്ദനയും മറ്റൊരു മെഡിക്കല്‍ ഓഫീസറുമാണ് ആ സമയം മുറിയിലുണ്ടായിരുന്നത്. മെഡിക്കല്‍ ഓഫീസര്‍ മറ്റൊരു മുറിയിലേക്ക് ഓടിക്കയറിയെങ്കിലും വന്ദനയ്ക്ക് രക്ഷപ്പെടാനായില്ല. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വന്ദനയുടെ കഴുത്തിലും നെഞ്ചിലും പുറത്തും പ്രതി കത്രിക ഉപയോഗിച്ച് കുത്തി. ബഹളം കേട്ടെത്തിയ പൊലീസുകാരെയും ഇയാള്‍ ആക്രമിച്ചു. തുടര്‍ന്ന് കൂടുതല്‍ പേരെത്തിയാണ് പ്രതിയെ കീഴടക്കിയത്. കഴുത്തില്‍ ആഴത്തിലേറ്റ മുറിവാണ് മരണകാരണം എന്നാണ് പ്രാഥമിക വിവരം.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More