കൊല്ലം: കൊട്ടാരക്കരയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിയ പ്രതി വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചുളള ഡോക്ടര്‍മാരുടെ പണിമുടക്ക് ആരംഭിച്ചു. ഇരുപത്തിനാലുമണിക്കൂറാണ് പണിമുടക്ക്. സര്‍ക്കാര്‍- സ്വകാര്യ മേഖലയിലെ മുഴുവന്‍ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. നാളെ രാവിലെ എട്ടുമണിവരെയാണ് പണിമുടക്കിയുളള പ്രതിഷേധം. അത്യാഹിത വിഭാഗങ്ങളെ സമരത്തില്‍നിന്ന് ഒഴിവാക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് അറിയിച്ചു.
അത്യാഹിത വിഭാഗം, എമര്‍ജന്‍സി കെയര്‍ എന്നിവയെ മാറ്റി നിര്‍ത്തും. കേരളത്തിലെ പൊതുമനസാക്ഷി ഉണരേണ്ടതുണ്ട്. സ്വസ്ഥമായും സ്വതന്ത്ര്യമായും രോഗികളെ ചികിത്സിക്കാനുളള ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നതാണ് ഇത്തരത്തിലുളള സംഭവങ്ങള്‍'- ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക