ഡോ. വന്ദനയ്ക്ക് നീതി ലഭ്യമാക്കണം- രാഹുല്‍ ഗാന്ധി

ഡല്‍ഹി: പരിശോധനക്കെത്തിയ പ്രതിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഡോ. വന്ദനാ ദാസിന് നീതി ലഭ്യമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡ്യൂട്ടിക്കിടെ ഡോക്ടര്‍ കുത്തേറ്റ് മരിച്ചുവെന്ന വാര്‍ത്ത വളരെയധികം ഞെട്ടലുണ്ടാക്കുന്നതാണെന്നും വന്ദനയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും വേദനയില്‍ പങ്കുചേരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെതിരെ നിരന്തരമായി നടക്കുന്ന ഇത്തരം ഭീഷണികളും ആക്രമണങ്ങളും ആശങ്കാജനകമാണെന്നും വിഷയത്തില്‍ കേരളവും രാജ്യത്തെ എല്ലാ സംസ്ഥാന സര്‍ക്കാരുകളും വേണ്ടത്ര ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. 

'കേരളത്തില്‍ ഡ്യൂട്ടിക്കിടെ ഒരു ഡോക്ടര്‍ കുത്തേറ്റ് മരിച്ചുവെന്ന വാര്‍ത്ത വളരെ ഞെട്ടലുളവാക്കുന്നതാണ്. ഡോ. വന്ദനയുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും വേദനയില്‍ പങ്കുചേരുന്നു. സ്വന്തം ജീവന്‍ പണയംവെച്ചാണ് നമ്മുടെ ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും മറ്റുളളവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. അവര്‍ക്കെതിരെ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭീഷണികളും ആക്രമണങ്ങളും വളരെയധികം ആശങ്കാജനകമാണ്. അവരുടെ സുരക്ഷ സര്‍ക്കാരിന്റെ മുന്‍ഗണനയാവണം. ഡോക്ടര്‍ വന്ദനയെ സഹജീവികളോട് സ്‌നേഹവും കരുതലുമുളള ആളുകളെ ഇനിയും നമുക്ക് നഷ്ടപ്പെട്ടുകൂടാ. മയക്കുമരുന്ന് പോലെയുളള മാരക വിപത്തിനെ നേരിടാന്‍ ശക്തമായ നിയമനടപടികള്‍ ഇന്നിന്റെ ആവശ്യമാണ്'- രാഹുല്‍ ഗാന്ധി പറഞ്ഞു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മനോവിഭ്രാന്തി അടക്കമുളള കടുത്ത മാനസിക പ്രശ്‌നങ്ങള്‍ ഉളള ആളുകളെ കൈകാര്യം ചെയ്യുന്നതിന് പൊലീസ് സ്വീകരിക്കുന്ന നടപടിക്രമങ്ങളും അവലോകനം ചെയ്യണം. ഇത്തരം വേദനാജനകമായ സാഹചര്യത്തില്‍പ്പോലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുളളവര്‍ നടത്തുന്ന വിവേകശൂന്യമായ പരാമര്‍ശങ്ങളും അങ്ങേയറ്റം അപലപനീയമാണ്. കേരളാ സര്‍ക്കാരിനോടും ഇന്ത്യയിലെ എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും ഈ വിഷയത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഡോ. വന്ദനയെ നമുക്ക് വളരെ പെട്ടെന്ന് നഷ്ടപ്പെട്ടു. പക്ഷെ അവര്‍ക്കുളള നീതി വൈകിക്കൂടാ'- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളില്‍ ഒരു വാര്‍ഡ് കൂടും; ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

More
More
Web Desk 1 day ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 2 days ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 3 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 4 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 5 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More