ഡല്‍ഹി: പ്രതിപക്ഷം ഒറ്റക്കെട്ടായാല്‍ രാജ്യം ശരിയായ ദിശയില്‍ നീങ്ങുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാർ. വരുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. പ്രതിപക്ഷ ഐക്യം സാധ്യമാക്കാൻ എൻസിപി നേതാവ് ശരദ് പവാർ, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ എന്നിവരുമായി കഴിഞ്ഞദിവസം നിതീഷ് കുമാർ ചർച്ച നടത്തി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, പ്രതിപക്ഷം ഒന്നിച്ചുവെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടാൽ അവർ പിന്തുണയ്ക്കുമെന്ന് എന്‍ സി പി നേതാവ് ശരത് പവാർ പറഞ്ഞു. നിലവിലെ സൂചനപ്രകാരം കർണാടകത്തിൽ ബിജെപിയെ പുറത്താക്കി മതനിരപേക്ഷ സർക്കാർ അധികാരത്തിൽവരും. ഇത് രാജ്യമാകെ പടർത്താൻ പ്രതിപക്ഷഐക്യം അനിവാര്യമാണെന്നും പവാർ കൂട്ടിച്ചേര്‍ത്തു.