മതേതരത്വും സാഹോദര്യവും നിറഞ്ഞതാണ് ഞങ്ങളറിയുന്ന കേരളാ സ്‌റ്റോറി; തമിഴ് ആര്‍ജെയുടെ വീഡിയോ വൈറല്‍

കൊച്ചി: കേരളത്തെ അധിക്ഷേപിക്കുന്ന സംഘപരിവാര്‍ പ്രൊപ്പഗാണ്ട ചിത്രം ദി കേരളാ സ്റ്റോറിക്കെതിരെ തമിഴ് ആര്‍ജെ അഞ്ജന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ വൈറല്‍. ബിജെപി എത്രയെത്ര കഥകള്‍ മെനഞ്ഞാലും പ്രൊപ്പഗാണ്ട ചിത്രങ്ങളിറക്കിയാലും അതൊന്നും ഇവിടെ ചിലവാകാന്‍ പോകുന്നില്ലെന്നും പ്രളയം വന്നപ്പോള്‍ ഒന്നിച്ചുനിന്ന, മുസ്ലീം പളളിയില്‍ ഹിന്ദു വിവാഹം നടന്ന സ്ഥലമാണ് തങ്ങളറിയുന്ന കേരളമെന്നും അഞ്ജന പറയുന്നു. 

'ഒരു കാര്യത്തില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. നമ്മളെയോര്‍ത്ത് അഭിമാനം തോന്നുന്നു. എത്രയൊക്കെ ഡിസൈന്‍ ഡിസൈനായി നിങ്ങള്‍ കഥകള്‍ മെനഞ്ഞാലും വ്യത്യസ്തമായ പ്രൊപ്പഗാണ്ടകള്‍വെച്ച് ഒരു സംസ്ഥാനത്തെ മുദ്രകുത്തി ആ സംസ്ഥാനത്തിന്റെ പേരില്‍തന്നെ ഒരു സിനിമയിറക്കി വിട്ടാലും, ഇവിടെ അതൊന്നും ചിലവായില്ല. ചിലവാകാനും പോകുന്നില്ല. ചുരുങ്ങിയത് സൗത്ത് ഇന്ത്യയിലെങ്കിലും നിങ്ങളുടെ പ്രൊപ്പഗാണ്ട ഫലിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കാരണം ഞങ്ങള്‍ക്കറിയുന്ന കേരളാ സ്റ്റോറി, 2018-ല്‍ പ്രളയം വന്നപ്പോള്‍ ഒത്തൊരുമയോടെ നിന്നതാണ്. എ ആര്‍ റഹ്‌മാന്‍ ട്വീറ്റ് ചെയ്തതുപോലെ മുസ്ലീം പളളിയില്‍ ഹിന്ദു വിവാഹം നടന്ന സ്ഥലമാണ്. ഇതാണ് ഞങ്ങള്‍ക്കറിയുന്ന കേരളാ സ്റ്റോറി. ഇത് അറിഞ്ഞാല്‍ മതി. ഇങ്ങനെയാണ് ഞങ്ങള്‍ ജീവിച്ചുകൊണ്ടിരിക്കുന്നത്. ഇങ്ങനെതന്നെ ജീവിച്ചുപോവുകയും ചെയ്യും. ഇതാണ് ഞങ്ങളുടെ സന്തോഷവും. ഒരു മുഹമ്മദിനും ഷന്‍മുഖത്തിനുമിടയിലുണ്ടാവുന്ന സൗഹൃദത്തെ ആര്‍ക്കും ഇല്ലാതാക്കാനാവില്ല. അതുപോലെ ഫാത്തിമയും അഞ്ജനയും തമ്മിലുളള ബന്ധത്തെയും തകര്‍ക്കാനാവില്ല. നമ്മളെല്ലാവരും ഒന്നാണ്'- അഞ്ജന പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിങ്ങള്‍ക്ക് ഇത് അംഗീകരിക്കാനാവില്ലെങ്കില്‍ ഈ വീഡിയോ കാണരുത്. ഇതാണ് ഞങ്ങള്‍ക്കറിയുന്ന, ഞങ്ങള്‍ നെഞ്ചേറ്റുന്ന കേരളാ സ്റ്റോറി. ഏതൊരു സാഹചര്യത്തിലും നമ്മള്‍ വിഭജിക്കപ്പെടരുത്. ഒറ്റക്കെട്ടായിരിക്കണം എന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. രണ്ടുദിവസം മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധി മലയാളികളാണ് കേരളത്തെക്കുറിച്ചുളള വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ പ്രതികരിച്ചതിന് അഞ്ജനക്ക് നന്ദി പറയുന്നത്.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 1 day ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 2 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 2 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 4 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 4 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More