ജനങ്ങൾ കൈപിടിച്ചുയർത്തിയ കർണ്ണാടകയിലെ കോൺഗ്രസ്‌ പാർട്ടിക്ക്‌ അഭിനന്ദനങ്ങൾ - പി വി അന്‍വര്‍

കർണാടകയിൽ വൻ ഭൂരിപക്ഷത്തോടെ ഭരണമുറപ്പിച്ച കോൺ​ഗ്രസിന് അഭിനന്ദനമറിയിച്ച് എംഎൽഎ പി വി അൻവർ. ജനാധിപത്യ മതേതര ചേരിക്കൊപ്പം അടിയുറച്ച്‌ നിന്ന കർണ്ണാടകയിലെ ജനങ്ങൾക്ക്‌ സ്നേഹാഭിവാദ്യങ്ങൾ. ജനങ്ങൾ കൈപിടിച്ചുയർത്തിയ കർണ്ണാടകയിലെ കോൺഗ്രസ്‌ പാർട്ടിക്ക്‌ അഭിനന്ദനങ്ങളെന്ന് പി വി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ജനാധിപത്യ മതേതര ചേരിക്കൊപ്പം അടിയുറച്ച്‌ നിന്ന കർണ്ണാടകയിലെ ജനങ്ങൾക്ക്‌ സ്നേഹാഭിവാദ്യങ്ങൾ. ജനങ്ങൾ കൈപിടിച്ചുയർത്തിയ കർണ്ണാടകയിലെ കോൺഗ്രസ്‌ പാർട്ടിക്ക്‌ അഭിനന്ദനങ്ങൾ. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും മതേതര വിശ്വാസികളാണ്.വീണ്ടും ആ മുന്നേറ്റത്തിലേക്കുള്ള ചുവടുവയ്പ്പായി കർണ്ണാടകയിലെ ജനവിധി മാറട്ടേ.. കുതിരകച്ചവടത്തിൽ കൂടി കർണ്ണാടകയിലെ ജനവിധി മുൻപും മാറ്റി മറിക്കപ്പെട്ടിട്ടുണ്ട്‌.അത്തരം ശ്രമങ്ങളെ ഒക്കെ അതിജീവിക്കാൻ അവിടുത്തെ കോൺഗ്രസ്സിന് കഴിയട്ടേ എന്ന് ആശംസിക്കുന്നു..

കർണ്ണാട പ്രതിപക്ഷ പാർട്ടികൾക്കുള്ള ഒരു ചൂണ്ടുപലകയാണ്.ജെഡിഎസ്‌ ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ഒത്തൊരുമയോടെ തെരഞ്ഞെടുപ്പിനെ നേരിട്ടിരുന്നെങ്കിൽ ഒരുപക്ഷേ അവിടെ ബിജെപിയെ ഒറ്റ സംഖ്യയിൽ എത്തിക്കാൻ കഴിയുമായിരുന്നു.രാജ്യമൊട്ടുക്കും ജനാധിപത്യ ചേരിയുടെ ഐക്യപ്പെടൽ അനിവാര്യമായിരിക്കുന്നു.കൂട്ടായ പ്രവർത്തനം ഉണ്ടെങ്കിൽ വർഗ്ഗീയതയെ രാജ്യത്ത്‌ നിന്ന് തുടച്ച്‌ മാറ്റാൻ പ്രതിപക്ഷ കക്ഷികൾക്ക്‌ കഴിയും.കർണ്ണാടകം പഠിപ്പിക്കുന്ന പാഠം അതാണ്.

Contact the author

Web Desk

Recent Posts

Web Desk 17 hours ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 17 hours ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 22 hours ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 23 hours ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 1 day ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 1 day ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More