അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി 2025 ഓടെ കേരളം മാറും- മുഖ്യമന്ത്രി

പാലക്കാട്: അതിദരിദ്രര്‍ ഇല്ലാത്ത സംസ്ഥാനമായി കേരളം 2025 ആകുമ്പോള്‍ മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ''അതിനായുള്ള പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അതിദാരിദ്ര്യം അനുഭവിക്കുന്ന അറുപത്തി നാലായിരം കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ആ കുടുംബങ്ങളെ അതിദാരിദ്ര്യാവസ്ഥയില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരഭിച്ചുകഴിഞ്ഞു. 2025 നവംബര്‍ മാസത്തോടെ അത് പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തൊഴിലുറപ്പ് പദ്ധതിപ്രകാരം തൊഴിലെടുക്കുന്നവര്‍ക്ക് വേണ്ടി രൂപീകരിച്ച ക്ഷേമനിധി ബോര്‍ഡിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു, രാജ്യത്താദ്യമായി കേരളത്തിലാണ്  തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞ 600 വാഗ്ദാനങ്ങളില്‍ 580 എണ്ണവും നടപ്പിലാക്കിയതായി ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 7 വര്‍ഷത്തിനുള്ളില്‍ മൂന്ന് ലക്ഷത്തി തൊണ്ണൂറായിരം പേര്‍ക്ക് പട്ടയ വിതരണം നടത്തിയാതായും മുഖ്യമന്ത്രി പറഞ്ഞു. 

'കേന്ദ്ര സര്‍ക്കാര്‍ പല പദ്ധതികള്‍ക്കും നാമമാത്രമായ തുകയാണ് സംസ്ഥാനത്തിന് നല്‍കുന്നത്. നിലവില്‍ 300 കോടി രൂപ കേന്ദ്രം കുടിശ്ശിക വരുത്തിയിട്ടുണ്ട്'- മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. 

Contact the author

Web desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More