ജെല്ലിക്കെട്ടിന് അനുമതി നല്‍കി സുപ്രീംകോടതി

ഡല്‍ഹി: ജെല്ലിക്കെട്ടിന് അനുമതി നല്‍കി സുപ്രീംകോടതി. ജെല്ലിക്കെട്ട് നിയമവിധേയമാക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കിയ നിയമം സുപ്രീംകോടതി ശരിവെച്ചു. ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിയമത്തില്‍ ഇടപെടാന്‍ സുപ്രീംകോടതിക്ക് കഴിയില്ലെന്നും ഭരണഘടനാ ബെഞ്ച് വിധിച്ചു. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെതാണ് വിധി. ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അഭിവാജ്യ ഘടകമാണെന്നും നൂറ്റാണ്ടുകളായി പിന്തുടര്‍ന്നുവരുന്ന ആചാരത്തില്‍ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു. 

പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് (പെറ്റ) ഉള്‍പ്പെടെയുളള സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി വിധി പറഞ്ഞത്. തമിഴ്‌നാട് പാസാക്കിയ ജെല്ലിക്കെട്ട് നിയമം ശരിവെച്ച സുപ്രീംകോടതി, നിരോധിച്ചതിനെ മറികടക്കാനുളള നിയമമാണ് തമിഴ്‌നാട് പാസാക്കിയതെന്ന വാദം അംഗീകരിച്ചില്ല. കേന്ദ്രത്തിന് മാത്രമാണ് നിയമം പാസാക്കാന്‍ അധികാരമെന്ന വാദം തെറ്റാണെന്നും മഹാരാഷ്ട്രയും കര്‍ണാടകയും ഇതുപോലുളള നിയമങ്ങള്‍ പാസാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2014-ല്‍ മൃഗങ്ങളോടുളള ക്രൂരത തടയല്‍ നിയമപ്രകാരം സുപ്രീംകോടതി ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു. 2017-ലെ ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജെല്ലിക്കട്ട് നടത്താന്‍ നിയമസാധുതയും നല്‍കി. ഇതിനെതിരെയാണ് പെറ്റയുള്‍പ്പെടെയുളള സംഘടനകള്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Contact the author

National Desk

Recent Posts

Web Desk 6 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More