രജനീകാന്ത് അഭിനയ ജീവിതം അവസാനിപ്പിക്കുന്നു?

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് അരനൂറ്റാണ്ടോളം നീണ്ട തന്റെ അഭിനയജീവിതം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാവും അദ്ദേഹം അവസാനം അഭിനയിക്കുകയെന്ന് നടനും നിര്‍മ്മാതാവുമായ മിഷ്‌കിന്‍ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നെല്‍സണ്‍ ദിലീപ് കുമാര്‍ ചിത്രം ജയിലറിനുശേഷം രണ്ടുചിത്രങ്ങളില്‍ക്കൂടി അഭിനയിച്ചാവും രജനീകാന്ത് സിനിമയോട് വിടപറയുകയെന്നാണ് മിഷ്‌കിന്‍ പറയുന്നത്. ജയ്ഭീം സംവിധായകന്‍ ടി ജെ ജ്ഞാനവേലിന്റെ പുതിയ ചിത്രത്തിലും രജനീകാന്ത് അഭിനയിക്കും. 2017-ല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചതിനുപിന്നാലെ രജനീകാന്ത് സിനിമാ അഭിനയം നിര്‍ത്തുകയാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, രാഷ്ട്രീയപ്രവേശനം വേണ്ടെന്ന് തീരുമാനിച്ചതോടെ വീണ്ടും സിനിമയില്‍ സജീവമാവുകയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി ജോലി ചെയ്തിരുന്ന രജനീകാന്ത് കെ ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ്വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. 1975-ലായിരുന്നു അത്. അതേവര്‍ഷം പുറത്തിറങ്ങിയ കന്നട ചിത്രം കഥാ സംഗമയാണ് രജനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്. മുത്തുമാരന്‍ സംവിധാനം ചെയ്ത ഭുവന ഒരു കേള്‍വിക്കുറി എന്ന ചിത്രത്തിലെ വേഷം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ജെ മഹേന്ദര്‍ സംവിധാനം ചെയ്ത മുളളും മലരും എന്ന ചിത്രത്തിലൂടെയാണ് തമിഴില്‍ സ്ഥാനമുറപ്പിക്കുന്നത്. 1980-കളില്‍ അഭിനയം നിര്‍ത്തുന്നുവെന്ന് അഭ്യൂഹത്തിനിടെ പുറത്തിറങ്ങിയ ബില്ല എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചു. പിന്നീട് പുറത്തിറങ്ങിയ പോക്കിരി രാജ, മുരട്ടുക്കാളെ, നാന്‍ മഹാന്‍ അല്ലെ, മൂണ്ട്രു മുഗം തുടങ്ങിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ പുതിയ ചരിത്രമെഴുതി. തൊണ്ണൂറുകളില്‍ മുത്തു, പടയപ്പ, ബാഷ തുടങ്ങി നിരവധി ചിത്രങ്ങള്‍... നെല്‍സണ്‍ ദിലീപ് ചിത്രം ജയിലര്‍ രജനീകാന്തിന്റെ 169-ാം സിനിമയാണ്. ഓഗസ്റ്റ് പത്തിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Contact the author

Web Desk

Recent Posts

Web Desk 18 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More