കാട്ടുപോത്ത് ആക്രമണം; റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്

കോട്ടയം: എരുമേലി കണമലയില്‍ കാട്ടുപോത്ത് ആക്രമണത്തിനെതിരെ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസ്. വഴിതടയല്‍, ഗതാഗതം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി എരുമേലി പൊലീസാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന നാല്‍പ്പത്തിയഞ്ചോളം ആളുകള്‍ക്കെതിരെയാണ് കേസ്. ഇന്നലെ രാവിലെ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. കണമല സ്വദേശി പുറത്തേല്‍ ചാക്കോ (65), തോമസ് (60) എന്നിവരാണ് കൊല്ലപ്പെട്ടത്.

രാവിലെ വീടിന് സമീപത്തിരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് പിന്നില്‍നിന്ന് ആക്രമിക്കുകയായിരുന്നു. രണ്ട് കാലുകളും ഒടിഞ്ഞ നിലയിലാണ് ചാക്കോയെ ആശുപത്രിയിലെത്തിച്ചത്. റബ്ബര്‍ തോട്ടത്തില്‍ ജോലി ചെയ്യുമ്പോഴാണ് തോമസിനെ പോത്ത് ആക്രമിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് തോമസ് മരണപ്പെട്ടത്. തുടര്‍ന്ന് പ്രതിഷേധവുമായി തെരുവിലിറങ്ങിയ നാട്ടുകാര്‍ മണിക്കൂറുകളോളം ശബരിമല പാത ഉപരോധിച്ചു. കാട്ടുപോത്തിനെ കണ്ടാലുടന്‍ വെടിവയ്ച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ടാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തുടര്‍ന്ന് കാട്ടുപോത്തിനെ വെടിവയ്ക്കാന്‍ ജില്ലാ ഭരണകൂടം ഉത്തരവ് നല്‍കി. ജനവാസമേഖലയില്‍ ഇറങ്ങിയാല്‍ മയക്കുവെടി വയ്ക്കാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിടും. മയക്കുവെടി വയ്ക്കാനുളള സംഘം തേക്കടിയില്‍നിന്ന് കണമലയിലെത്തിയിട്ടുണ്ട്. പോത്തിനായുളള തിരച്ചില്‍ തുടരുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More