2000 രൂപാ നോട്ടുകള്‍ നിരസിക്കാന്‍ ആര്‍ക്കും അധികാരമില്ല- ആര്‍ ബി ഐ ഗവര്‍ണര്‍

ഡല്‍ഹി: രണ്ടായിരം രൂപ പിന്‍വലിക്കാന്‍ തീരുമാനിച്ചുവെങ്കിലും ആര്‍ക്കും അത് നിരസിക്കാന്‍ കഴിയില്ലെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു. 2000 രൂപ നോട്ട് നിയമപരമായി തുടരുകയാണ്. സാമ്പത്തിക സ്ഥാപനങ്ങള്‍ക്കോ വാണിജ്യസ്ഥാപനങ്ങള്‍ക്കോ അത് വാങ്ങാതിരിക്കാനാവില്ല. സാധനങ്ങള്‍ വാങ്ങുമ്പോള്‍ കടകളില്‍ അത് നിരസിക്കാന്‍ പാടില്ല. ഇന്ത്യാടുഡേയാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തത്. 

ജനങ്ങള്‍ക്ക് യാതൊരുവിധത്തിലുള്ള ആശങ്കയും ഉണ്ടാകേണ്ട കാര്യമില്ല. നോട്ടുകള്‍ മാറ്റാന്‍ അവര്‍ക്ക് ആവശ്യത്തിന് സമയം നല്‍കിയിട്ടുണ്ട്. സെപ്തംബര്‍ 30 നുള്ളിലാണ് 2000 ത്തിന്റെ നോട്ടുകള്‍ മാറ്റേണ്ടത്. 2000 രൂപ നോട്ടുകള്‍ മാറ്റുന്നത് സുഗമമാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ രാജ്യത്തെ ബാങ്കുകളോട് നിര്‍ദേശിച്ചതായും ആര്‍ ബി ഐ ഗവര്‍ണര്‍ വ്യക്തമാക്കി. ചില ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് 2000 രൂപാ നോട്ടുകള്‍ ഇറക്കിയത്. അതിപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നു. എന്നാല്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ തട്ടിപ്പിന് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് 2000 രൂപാ നോട്ടുകള്‍ ഇപ്പോള്‍ പിന്‍വലിക്കുന്നത്- ശക്തികാന്ത് ദാസ് പറഞ്ഞു. 

2000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ബാങ്കുകളില്‍ എക്കൌണ്ട് ആവശ്യമില്ല. പ്രത്യേക അപേക്ഷാ ഫോറം പൂരിപ്പിച്ചു നല്‍കുകയോ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കുകയോ ചെയ്യേണ്ടതില്ല. ഇക്കാര്യം റിസര്‍വ് ബാങ്ക് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. 2000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുകയാണ്. എന്നാല്‍ അവ നിയമപരമായ ടെന്‍ഡറായി തുടരും. സെന്‍ട്രല്‍ ബാങ്കിന്‍റെ മുന്‍ നിര്‍ദ്ദേശം പാലിക്കണം. ആര്‍ക്കും അത് നിരസിക്കാന്‍ അധികാരമില്ല- റിസര്‍വ് ബാങ്കിനെ ഉദ്ദരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  

Contact the author

National

Recent Posts

National Desk 1 day ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 2 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 3 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 4 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More