മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേർന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഫേസ്ബുക്കിൽ മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മുഹമ്മദ് റിയാസ് ജന്മദിനാശംസകൾ നേർന്നത്. ‘കരുത്തോടെ നേരുകാക്കുന്ന സഖാവിന് ജന്മദിനാശംസകൾ’- എന്നാണ് പോസ്റ്റിൽ മന്ത്രി റിയാസ് കുറിച്ചത്. മുഹമ്മദ് റിയാസിന്‍റെ കുറിപ്പ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ 78ാം പിറന്നാളാണ് ഇത്. വീട്ടിൽ മധുരം വിതരണം ചെയ്തു എന്നതൊഴിച്ച് പതിവു പോലെ ആഘോഷങ്ങളൊന്നും ഇല്ല. രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിനു ശേഷം തലസ്ഥാന നഗരിയിലെ പൊതുപരിപാടികളില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയാണ് അദ്ദേഹം. നടൻ മമ്മൂട്ടിയടക്കം നിരവധി പേർ മുഖ്യമന്ത്രിക്ക് പിറന്നാൾ ആശംസ നേർന്നു. 'ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ' എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
"ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയും എന്റെ പ്രിയ സഖാവുമായ തിരു പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍. സമഗ്ര പ്രയത്നം കൊണ്ട് കേരളത്തിന്റെ വിജയഗാഥ രചിക്കുന്ന അദ്ദേഹത്തിന് ദീര്‍ഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ'- എന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിന്‍ ആശംസിച്ചത്.
ഔദ്യോഗിക രേഖകളിൽ 1945 മാർച്ച് 21നാണ് മുഖ്യമന്ത്രിയുടെ ജന്മദിനം. എന്നാല്‍ താൻ ജനിച്ചത് 1945 മേയ് 24 നാണെന്ന് മുഖ്യമന്ത്രി പിന്നീട് വെളിപ്പെടുത്തുകയായിരുന്നു.