നടന്‍ ആശിഷ് വിദ്യാര്‍ത്ഥി വിവാഹിതനായി; വധു റുപാലി ബറുവ

ഡല്‍ഹി: പ്രശസ്ത നടന്‍ ആശിഷ് വിദ്യാര്‍ത്ഥി വിവാഹിതനായി. അസം സ്വദേശിയായ റുപാലി ബറുവയാണ് വധു. കൊല്‍ക്കത്തയില്‍ നടന്ന വിവാഹത്തില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ലളിതമായ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞുളള ആശിഷ് വിദ്യാര്‍ത്ഥിയുടെയും റുപാലിയുടെയും ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അറുപതുകാരനായ ആശിഷ് വിദ്യാര്‍ത്ഥിയുടെ രണ്ടാം വിവാഹമാണിത്. മുന്‍കാല നടി ശകുന്തള ബറുവയുടെ മകള്‍ രജോഷി ബറുവയാണ് ആദ്യ ഭാര്യ. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. ആശിഷിന്റെ ഇപ്പോഴത്തെ ഭാര്യ റുപാലി കൊല്‍ക്കത്തയില്‍ ഫാഷന്‍ സ്റ്റോര്‍ നടത്തുകയാണ്.

'ജീവിതത്തിന്റെ ഈ ഘട്ടത്തില്‍ റുപാലിയെ വിവാഹം കഴിക്കുന്നതില്‍ പറഞ്ഞറിയിക്കാനാവാത്ത വികാരമാണുളളത്. ഞങ്ങള്‍ രാവിലെ കോടതിയില്‍വെച്ച് വിവാഹിതരായി. തുടര്‍ന്ന് ഒരു സല്‍ക്കാരവും നടത്തി. റുപാലിയെ കണ്ടുമുട്ടിയത് വലിയ കഥയാണ്. പിന്നീടൊരിക്കല്‍ പങ്കുവെക്കാം. ഞങ്ങള്‍ കുറച്ചുകാലം മുന്‍പ് കണ്ടുമുട്ടി. ബന്ധം മുന്നോട്ടുകൊണ്ടുപോകാമെന്ന് തീരുമാനിച്ചു. ലളിതമായ ചടങ്ങാവണം എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു'- ആശിഷ് വിദ്യാര്‍ത്ഥി മാധ്യമങ്ങളോട് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ്, മറാഠി, ഒഡിയ, ബംഗാളി തുടങ്ങിയ നിരവധി ഭാഷകളില്‍ അഭിനയിച്ച നടനാണ് ആശിഷ് വിദ്യാര്‍ത്ഥി. 1995-ല്‍ ദ്രോഹ്കാല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുളള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മലയാളത്തില്‍ സി ഐ ഡി മൂസ, ചെസ്, ബാച്ചിലര്‍ പാര്‍ട്ടി എന്നീ ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനാണ്.

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More