പാർട്ടിയിലെ ഗ്രൂപ്പുകളുടെ കണക്കെടുക്കേണ്ട സമയമല്ല ഇത്- സുധീരന് മുരളീധരന്റെ മറുപടി

കോഴിക്കോട്: കോണ്‍ഗ്രസിലെ ഗ്രൂപ്പുകളുടെ ആധിക്യത്തെക്കുറിച്ചുളള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്റെ പരാമര്‍ശത്തിന് മറുപടിയുമായി കെ മുരളീധരന്‍ എംപി. 2016-ലെ കാര്യം ഇപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ലെന്നും പാര്‍ട്ടിയിലെ ഗ്രൂപ്പുകളുടെ കണക്കെടുക്കേണ്ട സമയമല്ല ഇതെന്നും മുരളീധരന്‍ പറഞ്ഞു. 2024-ലെ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്നും വിഎം സുധീരനും പാര്‍ട്ടിക്കൊപ്പം പ്രവര്‍ത്തിക്കണമെന്നും മുരളീധരന്‍ പറഞ്ഞു. നേതാക്കള്‍ സുധീരനെ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ദിവസം തൃശൂര്‍ ഡിസിസി സംഘടിപ്പിച്ച തന്റെ പിറന്നാള്‍ ആഘോഷവേദിയിലായിരുന്നു സുധീരന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചത്. ഗ്രൂപ്പ് വീതംവയ്പ്പില്‍ മനംമടുത്താണ് രാജിവെച്ചതെന്നും അന്ന് രണ്ട് ഗ്രൂപ്പായിരുന്നത് ഇന്ന് അഞ്ച് ഗ്രൂപ്പായി മാറിയെന്നും വി എം സുധീരന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രമേശ് ചെന്നിത്തലയുമുള്‍പ്പെടെ വേദിയിലിരിക്കെയായിരുന്നു സുധീരന്റെ പരാമര്‍ശം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും സുധീരന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തിയിരുന്നു. 2016-ല്‍ വിഎം സുധീരന്‍ രാജിവെച്ചത് ഗ്രൂപ്പിന് അതീതമായി പാര്‍ട്ടിയെ പുനസംഘടിപ്പിക്കാനുളള ശ്രമത്തില്‍ പരാജയപ്പെട്ടെന്ന് സ്വയം ബോധ്യപ്പെട്ടതോടെയാണ്. എല്ലാ കാലത്തും ഗ്രൂപ്പും തെരഞ്ഞെടുപ്പുകാലത്തെ തര്‍ക്കവുമൊക്കെ ഉണ്ടായിട്ടുണ്ട്. ഗ്രൂപ്പുകള്‍ക്ക് അതീതമായി പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാനാണ് ഇപ്പോഴത്തെ നേതൃത്വം ശ്രമിക്കേണ്ടത്'-എന്നാണ് എംഎം ഹസന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More