ബിജെപിയുടെ യഥാര്‍ത്ഥ മുഖം ജനം കണ്ടുകഴിഞ്ഞു, ഇനി അവര്‍ ജയിക്കില്ല- തേജസ്വി യാദവ്

കോഴിക്കോട്: ബിജെപിയുടെ യഥാര്‍ത്ഥ മുഖം ജനങ്ങള്‍ കണ്ടുകഴിഞ്ഞെന്ന് ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ്. ഇനിയുളള തെരഞ്ഞെടുപ്പുകളില്‍ ബിജെപിയെ കാത്തിരിക്കുന്നത് ഇതിലും വലിയ തോല്‍വിയാണെന്നും ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൊന്നും ബിജെപി ജയിക്കില്ലെന്നും തേജസ്വി യാദവ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'കര്‍ണാടകയില്‍ ബിജെപി ജയിക്കില്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. ഇനി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഹരിയാനയിലുമൊന്നും ബിജെപി ജയിക്കില്ല. ജനങ്ങള്‍ ബിജെപിയുടെ യഥാര്‍ത്ഥ മുഖം കണ്ടുകഴിഞ്ഞു. അവര്‍ പാവങ്ങള്‍ക്കൊപ്പമല്ല, ജനാധിപത്യത്തെയും ഭരണഘടനയെയും വിലവയ്ക്കുന്നുമില്ല. എപ്പോഴും ഹിന്ദു-മുസ്ലീം, മന്ദിര്‍ -മസ്ജിദ് എന്നുമാത്രമാണ് പറയുന്നത്. ഗോള്‍വാക്കറുടെ ആശയങ്ങള്‍ നടപ്പിലാക്കുന്നതു മാത്രമാണ് അവരുടെ അജണ്ട. സമാധാനമുണ്ടെങ്കില്‍ പുരോഗതിയെന്നാണ് ബുദ്ധന്‍ പറഞ്ഞത്. എന്നാല്‍ ബിജെപി വന്നതുമുതല്‍ വെറുപ്പും വിദ്വേഷവും ലഹളകളും മാത്രമാണ് നാട്ടില്‍ നടക്കുന്നത്'- തേജസ്വി യാദവ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിതീഷ് കുമാറും ലാലു പ്രസാദ് യാദവും സോണിയാ ഗാന്ധിയെ കണ്ടിരുന്നെന്നും എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നിച്ചുനില്‍ക്കണമെന്ന കാര്യത്തില്‍ എല്ലാവര്‍ക്കും അനുകൂല നിലപാടാണെന്നും തേജസ്വി പറഞ്ഞു. ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താന്‍ എല്ലാവരും ഒന്നിച്ചുനിന്നില്ലെങ്കില്‍ ചരിത്രം മാപ്പുതരില്ലെന്നും 2024-ല്‍ ബിജെപി തോല്‍പ്പിക്കാനുളള തന്ത്രങ്ങള്‍ മെനയേണ്ട സമയമാണിതെന്നും തേജസ്വി യാദവ് കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 1 day ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 2 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 2 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

ടൂറിലുളള മുഖ്യമന്ത്രിയെ കാത്തുനില്‍ക്കാതെ ക്രിമിനലുകള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണം- പ്രതിപക്ഷ നേതാവ്‌

More
More
Web Desk 3 days ago
Keralam

ആശ്രിത നിയമനത്തിന് പ്രായപരിധി; സര്‍ക്കാര്‍ നിര്‍ദേശത്തെ കൂട്ടത്തോടെ എതിര്‍ത്ത് സര്‍വ്വീസ് സംഘടനകള്‍

More
More