ലോക കേരളാസഭ വരേണ്യ വര്‍ഗത്തിനുവേണ്ടിയുളള ധൂര്‍ത്ത്- രമേശ് ചെന്നിത്തല

തിരുവനന്തപുരം: ന്യൂയോര്‍ക്കില്‍ നടക്കാനിരിക്കുന്ന  ലോക കേരളാസഭയുടെ മേഖലാ സമ്മേളനത്തിനായി നടത്തുന്ന പണപ്പിരിവിനെതിരെ വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക കേരളാ സഭ കൊണ്ട് കേരളത്തിനോ പ്രവാസികള്‍ക്കോ യാതൊരു ഗുണവുമില്ലെന്നും വരേണ്യ വര്‍ഗത്തിനുവേണ്ടിയുളള ധൂര്‍ത്താണിതെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ അടുത്തിരിക്കാനും ഭക്ഷണം കഴിക്കാനും പണം കൊടുക്കണം എന്നതൊക്കെ കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണെന്നും പൂച്ച കണ്ണടച്ച് പാലു കുടിക്കുന്നതുപോലെയാണ് തട്ടിപ്പും വെട്ടിപ്പും നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

'ലോക കേരളാ സഭകൊണ്ട് കേരളത്തിന് എന്തുഗുണമാണുണ്ടായത്? ഒന്നുമില്ല. വരേണ്യവര്‍ഗത്തിനുവേണ്ടിയുളള ധൂര്‍ത്താണിത്. കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രിക്കൊപ്പമിരിക്കാനും ഭക്ഷണം കഴിക്കാനും പണം കൊടുക്കണം എന്നതൊക്കെ. ധനികരായ വരേണ്യവര്‍ഗത്തിന്റെ പ്രതിനിധികളെ കൂട്ടി നടത്തുന്ന ഇത്തരം പരിപാടികള്‍ കൊണ്ട് കേരളത്തിന് ഒരു ഗുണവുമുണ്ടാവില്ല. മുഖ്യമന്ത്രി ഈ പരിപാടിയില്‍ പങ്കെടുക്കരുത്'- രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷത്തിന് ഷോക്ക് ട്രീറ്റ്‌മെന്റ് കൊടുക്കണമെന്ന മന്ത്രി എ കെ ബാലന്റെ പരാമര്‍ശത്തിനും ചെന്നിത്തല മറുപടി പറഞ്ഞു. ഷോക്ക് ആര്‍ക്ക് അടിപ്പിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോക കേരളാസഭ സമ്മേളനത്തിന് സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നതില്‍ തെറ്റില്ലെന്നും പണം ചെലവാക്കുന്നതിന് കൃത്യമായ ഓഡിറ്റ് സംവിധാനമുണ്ടെന്നുമാണ് എ കെ ബാലന്‍ പറഞ്ഞത്. പ്രതിപക്ഷത്തിന് എന്തോ അസുഖമുണ്ട്. 33 കെവി സബ്‌സ്‌റ്റേഷനില്‍നിന്നുളള ഊര്‍ജ്ജം കൊണ്ട് ഭേദപ്പെടില്ല. 400 കെവിയില്‍നിന്ന് നേരിട്ട് കൊടുക്കണം. ലോക കേരളാ സഭ സമ്മേളനം ദുബായില്‍ നടന്നപ്പോഴും സ്‌പോണ്‍സര്‍ഷിപ്പുണ്ടായിട്ടുണ്ട്'- എന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 11 minutes ago
Keralam

സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങൾ കൂടുന്നു; ഈ വര്‍ഷം ഇതുവരെ ജീവന്‍ നഷ്ടമായത് 121 പേര്‍ക്ക്

More
More
Web Desk 21 hours ago
Keralam

തട്ടം വേണ്ടെന്ന് പറയുന്ന കുട്ടികള്‍ മലപ്പുറത്തുണ്ടായതിനു കാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി- സിപിഎം നേതാവ് കെ അനില്‍ കുമാര്‍

More
More
Web Desk 1 day ago
Keralam

ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് കുഞ്ഞാലിക്കുട്ടി; സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

ഇഡി നാളെ കോടിയേരിയുടെ പേരില്‍ കേസെടുത്താലും അത്ഭുതപ്പെടാനില്ല- എം വി ജയരാജന്‍

More
More
Web Desk 2 days ago
Keralam

'സാധനം' എന്ന പ്രയോഗം പിന്‍വലിക്കുന്നു, അന്തവും കുന്തവുമില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കും- കെ എം ഷാജി

More
More
Web Desk 3 days ago
Keralam

ബിജെപിയുമായി സഖ്യമുളള പാര്‍ട്ടിക്ക് ഇടതുമുന്നണിയില്‍ തുടരാനാവില്ല; ജെഡിഎസിന് സിപിഎം മുന്നറിയിപ്പ്‌

More
More