ആദ്യകാല വാര്‍ത്ത അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു

ഡല്‍ഹി: ആദ്യകാല വാര്‍ത്ത അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു. 71 വയസായിരുന്നു. രാവിലെ നടക്കാന്‍ പോയി വീട്ടിലേക്ക് മടങ്ങി എത്തിയ ഗീതാഞ്ജലി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ആദ്യത്തെ ഇംഗ്ലീഷ് വാര്‍ത്താ അവതാരകരില്‍ മുൻ നിരക്കാരിയായിരുന്ന ഗീതാഞ്ജലി അയ്യര്‍ മൂന്ന് പതിറ്റാണ്ടോളം ദൂരദര്‍ശന്‍റെ ഭാഗമായിരുന്നു. മികച്ച വാര്‍ത്താ അവതാരകയ്ക്കുള്ള അവാര്‍ഡ് നാലു തവണ കരസ്ഥമാക്കിയിട്ടുണ്ട്. 

കൊല്‍ക്കത്ത ലൊറെന്റോ കോളജ്, നാഷനല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 1989ല്‍ മികച്ച പ്രവര്‍ത്തനത്തിന് ഇന്ദിരാ ഗാന്ധി പ്രിയദര്‍ശിനി അവാര്‍ഡും ഗീതാഞ്ജലി അയ്യരെ തേടിയെത്തിയിരുന്നു. വാർത്താ അവതാരക എന്നതിനപ്പുറം കോർപറേറ്റ് കമ്മ്യൂണിക്കേഷന്‍, ഗവണ്‍മെന്‍റ് ലെയന്‍സ്, മാര്‍ക്കറ്റിംഗ് മേഖലയിലും തിളങ്ങിയിരുന്നു. കൂടാതെ "ഖന്ദാൻ" എന്ന സീരിയലിലും അഭിനയിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ പല്ലവി അയ്യർ, ശേഖര്‍ അയ്യര്‍, റുസ്തം അയ്യര്‍ എന്നിവരാണ്‌ മക്കള്‍. 

Contact the author

National Desk

Recent Posts

National Desk 18 hours ago
National

'സതീശന്‍ അനിയനെപ്പോലെയെന്ന് കെ സുധാകരന്‍; മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്ന് വി ഡി സതീശന്‍

More
More
National Desk 19 hours ago
National

'മോദി സര്‍ക്കാരിന്റെ പുല്‍വാമയിലെ വീഴ്ച്ച ചോദ്യം ചെയ്തതിനാണ് എന്നെ വേട്ടയാടുന്നത്'- സത്യപാല്‍ മാലിക്

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
National Desk 2 days ago
National

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിധിയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

More
More