മാര്‍ക്ക് ലിസ്റ്റ് തട്ടിപ്പ് ആദ്യത്തെ സംഭവമല്ല- കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ എഴുതാത്ത പരീക്ഷ വിജയിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാര്‍ക്ക് ലിസ്റ്റ് വിവാദം ആദ്യത്തെ സംഭവമല്ലെന്നും എഴുപതുകളില്‍ അന്നത്തെ കെ എസ് യു പ്രസിഡന്റ് കോപ്പിയടിച്ചിട്ടുണ്ടെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. 'എല്ലാക്കാലത്തും സര്‍വ്വകലാശാലകളില്‍ ഇത്തരം അട്ടിമറികളുണ്ടാവാറുണ്ട്. 1970-കളില്‍ ഒരു കെ എസ് യു അധ്യക്ഷനെ കോപ്പിയടിച്ചതിന് പിടിച്ചിട്ടുണ്ട്. അന്ന് കെ എസ് യുവെങ്കില്‍ ഇന്ന് എസ് എഫ് ഐ എന്നേ വ്യത്യാസമുളളു. ഇതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല'- കാനം രാജേന്ദ്രന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പിഎം ആര്‍ഷോ നല്‍കിയ പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. രജിസ്റ്റര്‍ ചെയ്യാത്ത പരീക്ഷയുടെ പേരില്‍ വ്യാജ മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് എസ് എഫ് ഐക്കെതിരെ അപകീര്‍ത്തികരമായ വാര്‍ത്ത സൃഷ്ടിച്ചതിനുപിന്നിലെ ഗൂഢാലോചന കണ്ടെത്തണമെന്നാണ് ആര്‍ഷോയുടെ ആവശ്യം. ആര്‍ഷോയുടെ പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്നും സംഘത്തിന് ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി നേതൃത്വം നല്‍കുമെന്നും കൊച്ചി കമ്മീഷണര്‍ കെ സേതുരാമന്‍ പറഞ്ഞു.

എറണാകുളം മഹാരാജാസ് കോളേജിലെ ഇന്റഗ്രേറ്റഡ് പിജി പ്രോഗ്രാം ഇന്‍ ആര്‍ക്കിയോളജി ആന്‍ഡ് മെറ്റീരിയല്‍ കള്‍ച്ചറല്‍ സ്റ്റഡീസിന്റെ മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റില്‍ ഒരു വിഷയത്തിലും ആര്‍ഷോയ്ക്ക് മാര്‍ക്കോ ഗ്രേഡോ ഇല്ലെങ്കിലും 'പാസ്' എന്ന് രേഖപ്പെടുത്തിയതാണ് വിവാദമായത്. ആദ്യം ആര്‍ഷോയെ തളളിപ്പറഞ്ഞ കോളേജ് അധികൃതര്‍ പിന്നീട് അത് സാങ്കേതിക തടസമാണെന്ന് വ്യക്തമാക്കുകയായിരുന്നു. ക്രിമിനല്‍ കേസില്‍ പ്രതിയായതിനാല്‍ മൂന്നാം സെമസ്റ്ററിലെ ഒരു പരീക്ഷയും താന്‍ എഴുതിയിട്ടില്ലെന്നാണ് ആര്‍ഷോയുടെ വാദം.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 2 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 2 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 2 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 2 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More