മഹാരാജാസ് മാര്‍ക്ക് ലിസ്റ്റ് വിവാദം: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറെ പ്രതിചേര്‍ത്ത് പൊലീസ്‌

കൊച്ചി: മഹാരാജാസ് കോളേജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദം റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകയെ ഗൂഢാലോചനാക്കേസില്‍ പ്രതിചേര്‍ത്ത് കൊച്ചി സിറ്റി പൊലീസ്. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെയാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ പരാതിയില്‍ പ്രതിയാക്കിയത്. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍ വി എസ് ജോയ് ആണ് ഒന്നാം പ്രതി. ആര്‍ക്കിയോളജി വിഭാഗം മേധാവി ഡോ. വിനോദ് കുമാര്‍ രണ്ടാം പ്രതി, കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ മൂന്നാം പ്രതി. കെ എസ് യു മഹാരാജാസ് യൂണിറ്റ് പ്രസിഡന്റ് ഫാസില്‍ നാലാം പ്രതി. അഖില നന്ദകുമാറാണ് കേസിലെ അഞ്ചാം പ്രതി. വ്യാജരേഖ ചമയ്ക്കല്‍, ഗൂഢാലോചന, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. 

മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖ നിര്‍മ്മിച്ച കെ വിദ്യയുടെ വാര്‍ത്തയ്ക്ക് വിശദാംശങ്ങള്‍ തേടി കോളേജിലെത്തിയ അഖില, പ്രിന്‍സിപ്പാളിനോടും അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും പ്രതികരണം തേടുന്നതിനിടെ വിദ്യാര്‍ത്ഥി പ്രതിനിധികളിലൊരാളാണ് ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദം ഉയര്‍ത്തിയത്. ഇത് തനിക്കെതിരായ ഗൂഢാലോചനയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍ഷോ പരാതി നല്‍കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ അഖിലാ നന്ദകുമാറിനെതിരെ കേസെടുത്ത നടപടി ജനാധിപത്യവിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിനു മേലുളള കടന്നുകയറ്റവുമാണെന്ന് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) പ്രതികരിച്ചു. കേരളം എക്കാലവും ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങളെ അപ്പാടെ ഇല്ലാതാക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നും ജനാധിപത്യ കേരളത്തിന് നാണക്കേടായ ഈ നടപടി അടിയന്തരമായി തിരുത്തണമെന്നും അല്ലാത്ത പക്ഷം വലിയ പ്രതിഷേധത്തിലേക്ക് കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ നീങ്ങുമെന്നും കെയുഡബ്ല്യുജെ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 16 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More