ജബല്‍പൂര്‍: പ്രണയത്തിന് അതിരുകളില്ലെന്നും പ്രണയികളെ ബഹുമാനിക്കണമെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പങ്കജ മുണ്ടെ. മധ്യപ്രദേശില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ലവ് ജിഹാദുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പങ്കജയുടെ മറുപടി.
'പ്രണയം പ്രണയമാണ്. അതിന് അതിര്‍വരമ്പുകളില്ല. രണ്ടുപേര്‍ പ്രണയത്തിനുവേണ്ടി മാത്രം ഒന്നായതാണെങ്കില്‍ അതിനെ ബഹുമാനിക്കണം. പ്രണയത്തിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങളെ മറ്റൊരു രീതിയിലാണ് കൈകാര്യം ചെയ്യേണ്ടത്'- പങ്കജ മുണ്ടെ പറഞ്ഞു. ലവ് ജിഹാദിനെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ ശക്തമായ നിയമം രൂപീകരിക്കാനൊരുങ്ങുന്നതിനിടെയാണ് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ലവ് ജിഹാദ് മോദി സര്‍ക്കാരിന്റെ അജണ്ടയിലില്ലെന്നും വികസനം കേന്ദ്രീകരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും പങ്കജ മുണ്ടെ പറഞ്ഞു. ലവ് ജിഹാജ്, മതപരിവര്‍ത്തനം, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ബിജെപി സര്‍ക്കാര്‍ അതീവ ഗൗരവമായാണ് കാണുന്നതെന്നും സംസ്ഥാനത്ത് അത്തരം കാര്യങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.