തെരുവുനായ ആക്രമണം; സംസ്ഥാന സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: തെരുവുനായ ആക്രമണത്തില്‍ സംസ്ഥാന സര്‍ക്കാരിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് മന്ത്രി എം ബി രാജേഷ്. തെരുവുനായ്ക്കളെ പിടിക്കാന്‍ നിലവിലെ നിയമം പര്യാപ്തമല്ലെന്നും തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് തടസമായി നില്‍ക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ചട്ടങ്ങളാണെന്നും എം ബി രാജേഷ് പറഞ്ഞു. 'നായ്ക്കളെ നിയന്ത്രിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ചട്ടങ്ങള്‍ മാറ്റാതെ ഫലപ്രദമായി തെരുവുനായ വന്ധ്യംകരണം നടക്കില്ല. 2001-ലെ നിയമം തന്നെ വന്ധ്യംകരണത്തെ ദുഷ്‌കരമാക്കുന്നതായിരുന്നു. 2023-ലെ പുതുക്കിയ ചട്ടം വന്ധ്യംകരണം അസാധ്യമാക്കി മാറ്റിയിട്ടുണ്ട്. നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. ഈ വസ്തുത കണ്ണുതുറന്ന് കാണാനും ജനങ്ങളോട് പറയാനും മാധ്യമങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്'- എം ബി രാജേഷ് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കണ്ണൂര്‍ മുഴുപ്പിലങ്ങാട്ട് സംസാരശേഷിയില്ലാത്ത പതിനൊന്നുവയസുകാരന്‍ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ ജനങ്ങളുടെ എതിര്‍പ്പാണ് വന്ധ്യംകരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് തടസമെന്നും ഇനി എതിര്‍പ്പിനെ മറികടന്ന് വന്ധ്യംകരണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. 'തെരുവുനായ്ക്കളുടെ പ്രശ്‌നം തടയാന്‍ ഗ്രാമ, ബ്ലോക്ക്, പഞ്ചായത്തുകളെ സംയോജിപ്പിച്ച് പദ്ധതി തയാറാക്കിയിട്ടുണ്ട്. കൂടുതല്‍ വന്ധ്യംകരണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നായ്ക്കളുടെ പ്രജനനം നിയന്ത്രിക്കുക മാത്രമാണ് ഇപ്പോള്‍ നിയമം അനുവദിക്കുന്ന പോംവഴി. ഫണ്ടില്ലാത്തതല്ല, ജനങ്ങളുടെ എതിര്‍പ്പാണ് വന്ധ്യംകരണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് തടസമായി നിന്നത്. ഇനി ജനങ്ങളുടെ എതിര്‍പ്പ് മറികടന്ന് കൂടുതല്‍ വന്ധ്യംകരണ കേന്ദ്രങ്ങളുണ്ടാക്കും'-എന്നായിരുന്നു അദ്ദേഹം പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 7 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More