ഏഷ്യാനെറ്റ് സിദ്ധാർത്ഥ് വരദരാജനുമായി മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുമ്പോൾ -ടി എം ഹർഷൻ

ഒരാപത്ത് വരുമ്പോ അലറി വിളിച്ചാൽ ആദ്യം കൈ നീട്ടാൻ ആരൊക്കെയുണ്ട് എന്ന തിരിച്ചറിവ് ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തകർക്കുണ്ട് എന്ന് മനസ്സിലായിയെന്ന് മാധ്യമപ്രവര്‍ത്തകന്‍ ടി എം ഹര്‍ഷന്‍. അതിഗംഭീരമായ ഒരു കാഴ്ച ഇന്ന് ഏഷ്യാനെറ്റ് ന്യൂസിൽ കണ്ടു. കാലത്തിന്റെ കാവ്യനീതി എന്നെങ്ങാണ്ടും പറയാവുന്ന തരത്തിൽ ഒന്ന്. ബിജെപി നേതാവും കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ സ്വാതന്ത്ര്യത്തേക്കുറിച്ച് സംസാരിക്കാൻ 'the wire'ന്‍റെ  ഫൗണ്ടർ എഡിറ്റർ സിദ്ധാർത്ഥ് വരദരാജനെ വിളിച്ചിരുത്തിയിരിക്കുന്നുവെന്ന് ഹര്‍ഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

അതിഗംഭീരമായ ഒരു കാഴ്ച ഇന്ന് ഏഷ്യാനെറ്റ് ന്യൂസിൽ കണ്ടു. കാലത്തിന്റെ കാവ്യനീതി എന്നെങ്ങാണ്ടും പറയാവുന്ന തരത്തിൽ ഒന്ന്. Jupiter Capital ഉടമയും BJP നേതാവും കേന്ദ്ര സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ന്യൂസ് മാധ്യമ സ്വാതന്ത്ര്യത്തേക്കുറിച്ച് സംസാരിക്കാൻ The Wire ന്റെ ഫൗണ്ടർ എഡിറ്റർ സിദ്ധാർത്ഥ് വരദരാജനെ വിളിച്ചിരുത്തിയിരിക്കുന്നു.

ഒരാപത്ത് വരുമ്പോ അലറി വിളിച്ചാൽ ആദ്യം കൈ നീട്ടാൻ ആരൊക്കെയുണ്ട് എന്ന തിരിച്ചറിവ് ഏഷ്യാനെറ്റിലെ മാധ്യമപ്രവർത്തകർക്കുണ്ട് എന്ന് മനസ്സിലായി. BJP യും കേന്ദ്ര സർക്കാരും വിശിഷ്യാ രാജീവ് ചന്ദ്രശേഖറും ഏറ്റവുമധികം ആക്രമിക്കുന്ന മാധ്യമ സ്ഥാപനങ്ങളിൽ ഒന്നാണ് The Wire. 2017 ൽ പ്രസിദ്ധീകരിച്ച രണ്ട് റിപ്പോർട്ടുകളുടെ പേരിൽ രാജീവ് ചന്ദ്രശേഖർ The Wire നെ വർഷങ്ങളോളം കോടതി കയറ്റിയിട്ടുണ്ട്. 'അർണബിന്റെ റിപ്പബ്ലിക്ക്, മോദിയുടെ ഐഡിയോളജി' എന്ന തലക്കെട്ടിൽ റിപബ്ലിക് ടിവിയുടെ എഡിറ്റോറിയൽ നയത്തെ ചോദ്യം ചെയ്ത് എഴുതിയതായിരുന്നു രാജീവിനെ പ്രകോപിപ്പിച്ച ഒരു റിപ്പോർട്ട്. രാജീവായിരുന്നല്ലോ റിപബ്ലിക് ടിവിയുടെ മുതലാളി. പ്രതിരോധ രംഗത്തെ സ്വകാര്യ നിക്ഷേപകനായ രാജീവ് ചന്ദ്രശേഖർ പ്രതിരോധത്തിനായുള്ള പാർലമെന്ററി കമ്മിറ്റിയുടെ ഭാഗമാകുന്നതിലെ conflict of interest ചൂണ്ടിക്കാട്ടുന്നതായിരുന്നു രണ്ടാമത്തെ റിപ്പോർട്ട് . പാർലമെന്റിലെ  രാജീവിന്റെ പ്രകടനത്തിലൊളിഞ്ഞിരിക്കുന്ന ആയുധക്കച്ചവടതാൽപര്യത്തേക്കുറിച്ചും റിപ്പോർട്ട് സംശയം ഉന്നയിച്ചിരുന്നു.

ഈ രണ്ട് റിപ്പോർട്ടുകൾ പിൻവലിക്കാൻ ബാംഗ്ലൂർ സിറ്റി കോർട്ടിൽ നിന്ന് ഏകപക്ഷീയമായി വിധി നേടിയ രാജീവ് ചന്ദ്രശേഖറിനെ രണ്ടുവർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സിദ്ധാർത്ഥ് വരദരാജന്റെ The Wire തോൽപ്പിച്ചത്. രണ്ട് റിപ്പോർട്ടുകളും The Wire വീണ്ടും പ്രസിദ്ധീകരിച്ചു. എന്നിട്ടും കേന്ദ്ര സർക്കാരും കോർപ്പറേറ്റ് ശിങ്കിടികളും The Wire നെ വെറുതെ വിട്ടിട്ടില്ല. അദാനി മുതൽ ഡബിൾ ശ്രീ വരെയുള്ളവർ ആ സ്ഥാപനത്തെ SLAP suit കളിൽ കുടുക്കിയും കേസുകളിൽ പെടുത്തിയും ഞെരിച്ചു കൊല്ലാൻ ആവും വിധം ശ്രമിക്കുന്നുണ്ട്.

'ഏഷ്യാനെറ്റ് ന്യൂസ് മിണ്ടും ' എന്ന ചർച്ചയിൽ സിദ്ധാർത്ഥ് വരദരാജന്റെ ഒടുവിലെ ഇടപെടൽ ഗംഭീരമായി. ' മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുറവിളി എപ്പോഴും സാർവത്രികവും സ്ഥിരവുമായിരിക്കണം ' എന്ന് ഉപദേശിച്ച സിദ്ധാർത്ഥ് വരദരാജൻ ഏഷ്യാനെറ്റ് ന്യൂസ് ഇതുവരെ അറിയാത്തതും അറിഞ്ഞിട്ടും പറയാത്തതുമായ ഭരണകൂട ആക്രമണങ്ങൾ എണ്ണി ഓർമ്മിപ്പിച്ചു.

പ്രതിപക്ഷ സ്വഭാവമുള്ള അപൂർവ്വം പോർട്ടലുകളോടും നവ മാധ്യമങ്ങളോടും  എന്താണ് നിലപാട് എന്നത് ഏറ്റവുമൊടുവിൽ ട്വിറ്റർ, ഡാറ്റാ ചോർച്ച വിഷയങ്ങളിൽ രാജീവ് ചന്ദ്രശേഖർ എന്ന ഐ ടി സഹമന്ത്രിയുടെ വാക്കുകളിലൂടെ നമ്മൾ കേട്ടതാണ്. ആ വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോഴുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ അവധാനതയും കണ്ടു. ഇതുകൊണ്ടൊക്കെയാണ് കൂട്ടുകാരേ നിങ്ങൾ 'മിണ്ടും' എന്ന് എരമ്പുമ്പോ 'മുണ്ട്' എന്ന് പറയാൻ തോന്നുന്നത്. 

ഏഷ്യാനെറ്റ് റിപ്പോർട്ടർക്കെതിരെ FIR ഇട്ടത് തെറ്റാണ് എന്നുറപ്പിക്കാവുന്നത് എക്കാലത്തേയ്ക്കും അത് സമീകരണ യുക്തി പ്രയോഗിക്കാനുള്ള ആയുധമാക്കും എന്നതുകൊണ്ടു കൂടിയാണ്.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Social Post

ബോണ്ടുവാങ്ങി ബോണ്ടായ മാര്‍ട്ടിന്‍

More
More
Web Desk 15 hours ago
Social Post

മെയ് ഡേയും മെയ് ഡേ മുന്നറിയിപ്പും

More
More
Web Desk 15 hours ago
Social Post

അയണ്‍മാന്‍ കഴിച്ച് ഫേമസാക്കിയ ഷവര്‍മ

More
More
Web Desk 15 hours ago
Social Post

സ്ത്രീധനം വാങ്ങിയാല്‍ എന്ത്‌ സംഭവിക്കും?

More
More
Web Desk 2 days ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 2 days ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More