സിപിഎമ്മിനെ കൂടെക്കൂട്ടി പിന്തുണതേടി ബംഗാളിലേക്ക് വരേണ്ട- കോണ്‍ഗ്രസിനോട് മമതാ ബാനര്‍ജി

കൊല്‍ക്കത്ത: സിപിഎമ്മിനെ കൂടെക്കൂട്ടി കോണ്‍ഗ്രസ് ബംഗാളില്‍ പിന്തുണ തേടി വരേണ്ടെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കോണ്‍ഗ്രസിനെ ദേശീയതലത്തില്‍ പിന്തുണയ്ക്കുമെന്നും ബംഗാളില്‍ സിപിഎമ്മുമായി കൈകോര്‍ത്ത കോണ്‍ഗ്രസ് ആ പിന്തുണ പ്രതീക്ഷിക്കേണ്ടെന്നും മമതാ ബാനര്‍ജി പറഞ്ഞു. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

'പാര്‍ലമെന്റില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് സഹായം തേടുന്നു. അവിടെ ഞങ്ങള്‍ പിന്തുണയ്ക്കാം. പക്ഷെ. ബംഗാളില്‍ ഞങ്ങള്‍ കോണ്‍ഗ്രസിനെ സഹായിക്കില്ല. കാരണം ഇവിടുത്തെ കോണ്‍ഗ്രസ് സിപിഎമ്മിന്റെ സുഹൃത്തുക്കളാണ്. ബംഗാളില്‍ സിപിഎമ്മിനെ സുഹൃത്തായി കണ്ട് ഞങ്ങളുടെ പിന്തുണ തേടാന്‍ വരരുത്'- മമതാ ബാനര്‍ജി പറഞ്ഞു. 

ദേശീയ തലത്തില്‍ ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന് പിന്തുണ നല്‍കുമെന്ന് മമതാ ബാനര്‍ജി നേരത്തെ അറിയിച്ചിരുന്നു. ജൂണ്‍ 23-ന് പാറ്റ്‌നയില്‍വെച്ച് നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ മമതയും ഭാഗമാകുമെന്നാണ് വിവരം.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More