അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങി; തെലങ്കാന സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ അറസ്റ്റില്‍

ഹൈദരാബാദ്: തെലങ്കാന സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡി. രവീന്ദര്‍ ദച്ചേപ്പളളി കൈക്കൂലിക്കേസില്‍ അറസ്റ്റില്‍. ഹൈദരാബാദിലെ വസതിയില്‍വെച്ച് അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) ആണ് വിസിയെ അറസ്റ്റ് ചെയ്തത്. 2022-23 വര്‍ഷത്തേക്ക് ഭീംഗലിലെ കോളേജില്‍ പരീക്ഷാകേന്ദ്രം അനുവദിക്കുന്നതിനായി അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കൈക്കൂലിയായി വാങ്ങിയ പണം രവീന്ദറിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 

ഭീംഗലിലെ കോളേജില്‍ പരീക്ഷാകേന്ദ്രം അനുവദിക്കുന്നതിനായി ഡി രവീന്ദര്‍ അമ്പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി കോളേജ് നടത്തിപ്പുകാര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് കോളേജ് മാനേജ്‌മെന്റ് പ്രതിനിധി വിസിയുടെ ഹൈദരാബാദിലെ വീട്ടിലെത്തി പണം കൈമാറി. അതിനുപിന്നാലെയാണ് ആന്റി കറപ്ഷന്‍ ബ്യൂറോ വീട്ടിലെത്തി വൈസ് ചാന്‍സലറെ അറസ്റ്റ് ചെയ്തത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച പണവും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സര്‍വ്വകലാശാലയിലെ ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് നേരത്തെയും വൈസ് ചാന്‍സലര്‍ക്കെതിരെ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തെലങ്കാനയിലെ ആദ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലറാണ് ഡി രവീന്ദര്‍. വി സി റിമാന്‍ഡിലായതിനാല്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
National Desk 1 day ago
National

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിധിയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

More
More
National Desk 1 day ago
National

ഡല്‍ഹിയിലും ഇന്ത്യാ മുന്നണി സീറ്റ് വിഭജനം വിജയമെന്ന് റിപ്പോര്‍ട്ട്; 7-ല്‍ മൂന്നിടത്ത് കോണ്‍ഗ്രസ്

More
More
National Desk 1 day ago
National

ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കി ഇഡി

More
More
National Desk 2 days ago
National

കര്‍ഷകന്‍ കൊല്ലപ്പെട്ടത് വെടിയേറ്റ്; കര്‍ഷക സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

More
More
National Desk 2 days ago
National

യുപിയിലും മധ്യപ്രദേശിലും കോണ്‍ഗ്രസും എസ്പിയും ഒന്നിച്ചു മത്സരിക്കാന്‍ ധാരണയായി

More
More