കെ റെയിലില്‍ അപ്പം വിറ്റതുപോലെയാകില്ല പോക്‌സോ കേസിലെ വ്യാജ പ്രചാരണം; എംവി ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് ഷാഫി പറമ്പില്‍

പാലക്കാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മോന്‍സന്‍ മാവുങ്കല്‍ പീഡിപ്പിക്കുമ്പോള്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ആരോപണത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍ എംഎല്‍എ. പോക്‌സോ കേസിലെ ഇരയുടെ മൊഴിയെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ എംവി ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ആന്തൂറിലെ പാവം പ്രവാസിയെ കൊലയ്ക്ക് കൊടുത്ത സ്വന്തം പത്‌നിയെ രക്ഷിക്കാന്‍ കളളക്കഥ മെനഞ്ഞ ദേശാഭിമാനിയുടെ അച്ചില്‍ പതിഞ്ഞ കളളവാര്‍ത്ത കൊണ്ട് കെപിസിസി പ്രസിഡന്റിന്റെ നെഞ്ചത്തേക്ക് കയറാന്‍ ഗോവിന്ദന്‍ മെനക്കെടേണ്ട. അത് കെ റെയിലില്‍ അപ്പം വിറ്റതുപോലെയാകില്ല. പോക്‌സോ കേസിലെ ഇരയുടെ 164 സ്‌റ്റേറ്റ്‌മെന്റിനെക്കുറിച്ച് വ്യാജ പ്രചാരണം നടത്തിയ ഗോവിന്ദനെതിരെ കേസെടുക്കണം'- ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു എംവി ഗോവിന്ദന്റെ വിവാദ പരാമര്‍ശം. 'പോക്‌സോ കേസിലും സുധാകരനെ ചോദ്യംചെയ്യുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മോന്‍സന്‍ പീഡിപ്പിക്കുമ്പോള്‍ സുധാകരന്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ മൊഴിയുണ്ടെന്ന് അവര്‍ പറഞ്ഞു. ആ കേസിലാണ് മോന്‍സനെ ശിക്ഷിച്ചത്. സ്വാഭാവികമായും കേസിലെ രണ്ടാംപ്രതിയായ സുധാകരന്‍ വേറെ എന്ത് വിശദീകരണം നല്‍കിയിട്ടും എന്താണ് കാര്യം? ഗൗരവതരമായ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത് എന്ന് കാണാന്‍ കഴിയും'- എന്നാണ് എംവി ഗോവിന്ദന്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എംവി ഗോവിന്ദന്റെ പരാമര്‍ശത്തിനെതിരെ സുധാകരനും രംഗത്തെത്തിയിരുന്നു. പോക്‌സോ കേസില്‍ അതിജീവിത നല്‍കിയ രഹസ്യമൊഴി എംവി ഗോവിന്ദന്‍ എങ്ങനെ അറിഞ്ഞു എന്നാണ് സുധാകരന്‍ ചോദിച്ചത്. 'പോക്‌സോ കേസിലെ അതിജീവിത രഹസ്യമൊഴിയാണ് കൊടുത്തത്. ആ രഹസ്യമൊഴി ഗോവിന്ദന്‍മാഷ് എങ്ങനെ അറിഞ്ഞു? അതിജീവിത അങ്ങനൊരു മൊഴി കൊടുത്തിട്ടില്ലെന്ന് കേസ് നടത്തിയ അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആര് പറഞ്ഞതാണ് വിശ്വസിക്കേണ്ടത്? എനിക്കെതിരായ കേസിനുപിന്നില്‍ സിപിഎമ്മാണ്. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്ക് ഈ പരാതി കൊടുത്ത ചെറുപ്പക്കാരുമായി ബന്ധമുണ്ട്. ഒരു തെളിവ് എനിക്കെതിരെ ചൂണ്ടിക്കാണിക്കുമെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് വീണ്ടും പറയുകയാണ്. മനസാ വാചാ കര്‍മ്മണ ഈ സംഭവത്തില്‍ എനിക്ക് പങ്കില്ല' -കെ സുധാകരന്‍ പറഞ്ഞു. അതിജീവിതയുടെ ഭാഗത്തുനിന്നും കെ സുധാകരനെതിരെ മൊഴിയില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു. പുരാവസ്തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട മോന്‍സന്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പുകേസിലാണ് കെ സുധാകരനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതെന്നും പോക്‌സോ കേസുമായി ബന്ധപ്പെട്ട കോടതി രേഖകളിലും സുധാകരന്റെ പേരില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 7 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More