ഗീത പ്രസിന് ഗാന്ധി പുരസ്കാരം നല്‍കുന്നത് ഗോഡ്സെക്ക് നല്‍കുന്നതിന് തുല്യം-കോണ്‍ഗ്രസ്

ഡല്‍ഹി: ഗോരഖ്പൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗീതാ പ്രസിന് ഗാന്ധി സമാധാന പുരസ്കാരം നല്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. ''ഇത് പരിഹാസ്യമായ നീക്കമാണ്. മഹാത്മജിയുടെ പേരിലുള്ള പുരസ്കാരം സവര്‍ക്കര്‍ക്കോ നാഥുറാം വിനായക് ഗോഡ്സെക്കൊ നല്‍കുന്നതിന് തുല്യമാണ് ഈ നടപടി.''- കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ജയറാം രമേശ്‌ പറഞ്ഞു.

2021 ലെ ഗാന്ധി സമാധാന പുരസ്കാരത്തിനാണ് ഗീതാ പ്രസ് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ ജൂറിയാണ് ഗീതാ പ്രസിനെ പുസ്കാരത്തിനായി തെരഞ്ഞെടുത്തത്. പ്രമുഖ പുസ്തക പ്രസാധകരാണ് ഗീതാ പ്രസ്. ഗാന്ധിയന്‍ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ഗീതാ പ്രസ്  മികച്ച പ്രവര്‍ത്തനം നടത്തിയെന്നാണ് ജൂറിയുടെ വിലയിരുത്തല്‍.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എന്നാല്‍ മഹാത്മജിയുടെ ആശയങ്ങള്‍ക്കെതിരെ ഏറ്റുമുട്ടല്‍ നടത്തിയവരാണ് ഗീതാ പ്രസ് എന്നും അദ്ദേഹത്തിന്‍റെ രാഷ്ട്രീയവും മതപരവുമായ അഭിപ്രായങ്ങള്‍ക്ക് എതിര് നില്ക്കുകയാണ് അവര്‍ ചെയ്തത് എന്നും ജയറാം രമേശ്‌ പറഞ്ഞു. 'ഗീതാ പ്രസ് ആന്‍ഡ് മെയ്ക്കിംഗ് ഓഫ് ഹിന്ദു ഇന്ത്യ' എന്ന പേരില്‍ അക്ഷയ് മുകുള്‍ രചിച്ച പുസ്തകം പങ്കുവെച്ചാണ് ജയറാം രമേശ്‌ വിമര്‍ശനമുന്നയിച്ചത്.  ഗീതാ പ്രസ് മഹാത്മജിക്കെതിരായി നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ച് പുസ്തകം വിശദമായിത്തന്നെ പ്രദിപാദിക്കുന്നുണ്ട് എന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി തന്‍റെ ട്വീറ്റില്‍ പറഞ്ഞു.  

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More