മൂന്ന് ഗുണവും ചേർന്ന ത്രീ റോസസ്; എസ് എഫ് ഐയെ പരിഹസിച്ച് അബ്ദു റബ്ബ്

എസ് എഫ് ഐക്കെതിരെ പരിഹാസവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബ്. പി എം ആര്‍ഷോ, നിഖില്‍ ജോസഫ്, കെ വിദ്യ എന്നിവരുടെ പേര് എടുത്തുപറയാതെയാണ് അബ്ദു റബ്ബിന്‍റെ പരിഹാസം. എസ് എഫ് ഐയില്‍ ചേര്‍ന്നാല്‍ ഡിഗ്രി തോറ്റാലും പി ജി പഠിക്കാം, പരീക്ഷ എഴുതാതെ തന്നെ പാസാകാം, ഏതു രേഖ വെച്ചും ജോലിയും നേടാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

അല്ലാ നീ ഇന്നലെ മോനെ കോളേജിൽ ചേർക്കാൻ പോയില്ലേ, ങ്ങ്ഹാ പോയി, എന്നിട്ട് ചേർത്തില്ലേ..? ചേർത്തു. ങ്ഹാ ഏതു കോഴ്സിനാ ചേർത്തേ, കേൾക്കട്ടെ. തൊഴിൽ ലഭിക്കാൻ ഏറ്റവും സാധ്യതയുള്ളതിൽ തന്നാ ചേർത്തത്. ങ്ഹാ പറയെന്നെ, ഏതിനാ ചേർത്തത്. ഞാനവനെ SFI യിൽ അങ്ങ് ചേർത്തു. SFI യിൽ ചേർത്തെന്നോ? അതന്നെ ന്നേ.. എന്നിട്ട് ജയിലിൽ കിടക്കാനാണോ? ജയിലിൽ കിടന്നാലും വേണ്ടില്ല, അവന് ഡിഗ്രി എന്തായാലും ഉറപ്പല്ലേ...

ങ്ഹാ ശരിയാ! ഇനി ഡിഗ്രി തോറ്റാലും പേടിക്കേണ്ട, പി.ജിക്കു പഠിക്കാല്ലോ. അതും ശരിയാ! ഇനി ഇതൊന്നുമില്ലെങ്കിലോ എന്താ കുഴപ്പം... ജോലിയുറപ്പല്ലേ.! ജയിലിലായാലും പാസ്സാകാം, തോറ്റാലും അടുത്ത കോഴ്സിന് ചേരാം, ഏതു രേഖ വെച്ചും ജോലിയും നേടാം. 'ഏതു പാർട്ടിക്കുണ്ട് ഈ മൂന്ന് ഗുണവും' മൂന്നു 'ഗുണവും' ചേർന്ന ത്രീ റോസസ്. അദ്ദാണ് SFI !!!

Contact the author

Web Desk

Recent Posts

Web Desk 16 hours ago
Social Post

പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന അന്വേഷണ ഏജന്‍സികള്‍

More
More
Web Desk 16 hours ago
Social Post

രാജസ്ഥാനില്‍ ബിജെപിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തുന്ന രജ്പുത് പ്രതിഷേധം

More
More
Web Desk 1 day ago
Social Post

ലോകത്ത് 500 പേര്‍ക്ക് മാത്രമുള്ള പാസ്പോര്‍ട്ട്‌

More
More
Web Desk 1 day ago
Social Post

ഒരിക്കലും മരിക്കാത്ത ജീവി

More
More
Web Desk 2 days ago
Social Post

ഈജിപ്റ്റല്ല, സുഡാനാണ് പിരമിടുകളുടെ രാജ്യം !

More
More
Web Desk 2 days ago
Social Post

റോക്കറ്റ് പൊട്ടിത്തെറിച്ചപ്പോള്‍ കയ്യടിച്ച മസ്ക്

More
More