ഗാന്ധി സമാധാനസമ്മാനം ഗീത പ്രസിന് സമ്മാനിച്ച് നരേന്ദ്ര മോദി ഗാന്ധിജിയെ അപമാനിക്കുന്നു - എം എ ബേബി

ഗാന്ധി സമാധാനസമ്മാനം ഗീത പ്രസ്, ഗോരഖ്പൂരിന് സമ്മാനിച്ച് നരേന്ദ്ര മോദി ഗാന്ധിജിയെ അപമാനിക്കുകയാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി. ഗീതാവ്യാഖ്യാനത്തിൽ ഗാന്ധിജിയുടെ എതിർപക്ഷത്ത് നില്ക്കുന്ന സ്ഥാപനമാണ് കഴിഞ്ഞ നൂറുവർഷമായി ഇന്ത്യയിൽ യാഥാസ്ഥിതിക മതസാഹിത്യം പ്രസിദ്ധീകരിക്കുന്ന ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ ഗീതാ പ്രസെന്ന് എം എ ബേബി പറഞ്ഞു. 

പ്രധാനമന്ത്രി അധ്യക്ഷനായ സമിതി ആണ് ഗാന്ധി സമാധാന സമ്മാനത്തിന് ഗീതാ പ്രസിനെ തെരഞ്ഞെടുത്തത്. മഹനീയമായ ഗാന്ധി സമാധാനസമ്മാനം വർഗീയരാഷ്ട്രീയത്തിൻറെ വിജയത്തിനായി ഉപയോഗിക്കുന്നതുവഴി നരേന്ദ്ര മോദി രാഷ്ട്രത്തിൻറെ സ്ഥാപനങ്ങളെ നശിപ്പിക്കുന്നതിൽ ഒരുപടികൂടെ മുന്നോട്ടു പോകുന്നു. ഇന്ത്യയിലെ പുസ്തകപ്രസാധകരെ ഭീഷണിപ്പെടുത്തുകയും വരുതിക്ക് നില്ക്കുന്നവരെ പ്രീണിപ്പിക്കുകയും ചെയ്യുന്ന മോദി സർക്കാർ നയത്തിൻറെ ഭാഗം കൂടിയാണ് ഈ സമ്മാനദാനമെന്നും എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

ഗാന്ധി സമാധാനസമ്മാനം ഗീത പ്രസ്, ഗോരഖ്പൂരിന് സമ്മാനിച്ച് നരേന്ദ്ര മോദി ഗാന്ധിജിയെ അപമാനിക്കുന്നു. പ്രധാനമന്ത്രി അധ്യക്ഷനായ സമിതി ആണ് ഗാന്ധി സമാധാന സമ്മാനത്തിന് ഗീതാ പ്രസിനെ തെരഞ്ഞെടുത്തത്. ഗീതാവ്യാഖ്യാനത്തിൽ ഗാന്ധിജിയുടെ എതിർപക്ഷത്ത് നില്ക്കുന്ന സ്ഥാപനമാണ് കഴിഞ്ഞ നൂറുവർഷമായി ഇന്ത്യയിൽ യാഥാസ്ഥിതിക മതസാഹിത്യം പ്രസിദ്ധീകരിക്കുന്ന ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ ഗീതാ പ്രസ്. ഇന്ത്യയിലെ യാഥാസ്ഥിതികമതവാദികളുടെ ഉദാരമായ ധനസഹായത്തോടെയാണ് ഈ സ്ഥാപനം കഴിഞ്ഞ നൂറുവർഷവും പ്രവർത്തിച്ചത്. ഗീതാ പ്രസിൻറെ വെബ്സൈറ്റിൽ നിന്ന് ഇന്നത്തെ ഹിന്ദു ദിനപത്രം ഉദ്ധരിക്കുന്നു, “promote and spread the principles of Sanatana Dharma, the Hindu religion among the general public by publishing Gita, Ramayana, Discourses of eminent Saints and other character building books and magazines and marketing them at highly subsidised prices.” 

ഇന്ത്യയിൽ ഹിന്ദുത്വവർഗീയത വളർത്തുന്നതിൽ ഗീതാ പ്രസ് വഹിച്ച പങ്കിനെക്കുറിച്ച് ടൈംസ് ഓഫ് ഇന്ത്യയിലെ പത്രപ്രവർത്തകനായിരുന്ന അക്ഷയ് മുകുൾ എഴുതിയ പ്രസിദ്ധമായ ഒരു ഗവേഷണഗ്രന്ഥം ഉണ്ട്. Gita Press and the Making of Hindu India എന്നാണ് പേര്. ഈ പുസ്തകത്തിൻറെ ബ്ലർബിൽ ഗീതാ പ്രസിനെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്, “1920-കളുടെ തുടക്കത്തിൽ ആത്മീയവാദികളായി മാറിയ മാർവാടി കച്ചവടക്കാരായിരുന്ന ജയ്ദയാൽ ഗോയാന്ദ്കയും ഹനുമാൻ പ്രസാദ് പൊദ്ദാറും ചേർന്ന് ഗീതാ പ്രസ്സും കല്യാൺ മാസികയും സ്ഥാപിച്ചു.  2014 ലെ കണക്കനുസരിച്ച്, ഗീത പ്രസ്സ് ഗീതയുടെ 7.2 കോടി കോപ്പികളും തുളസീദാസിന്റെ കൃതികളുടെ 7.0 കോടി കോപ്പികളും പുരാണങ്ങളും ഉപനിഷത്തുകളും പോലുള്ള വേദഗ്രന്ഥങ്ങളുടെ 1.9 കോടി കോപ്പികളും വിറ്റു.  ഈ കാലഘട്ടത്തിലെ മറ്റ് മിക്ക ജേണലുകളും, മതപരമോ സാഹിത്യപരമോ രാഷ്ട്രീയമോ ആകട്ടെ, പ്രസ് ആർക്കൈവുകളിൽ മാത്രമേ നിലനിൽക്കുന്നുള്ളൂ. പക്ഷേ, കല്യാണിന് ഇപ്പോൾ 200,000-ത്തിലധികം കോപ്പി പ്രചാരമുണ്ട്, കൂടാതെ അതിന്റെ ഇംഗ്ലീഷ് എഡിഷൻ  കല്യാണ-കൽപ്പതരു, 100,000-ത്തിലധികം കോപ്പിയും.

“ഗീതാ പ്രസ്സ് സൃഷ്ടിച്ച ലോകം  തീവ്രവാദി ഹിന്ദു ദേശീയവാദശബ്ദത്തിൽ സംസാരിക്കുകയും, പ്രതിഫലം അടിസ്ഥാനമാക്കിയുള്ള അളക്കാവുന്ന, ഭക്തി സങ്കൽപ്പിക്കുകയും ചെയ്തു. മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള എല്ലാ പ്രമുഖ നേതാക്കളും പ്രമുഖശബ്ദങ്ങളും ഈ ആവശ്യത്തിനായി സംസാരിക്കാൻ അണിനിരത്തപ്പെട്ടു. ഗോവധം, ഹിന്ദി ദേശീയ ഭാഷ, ഹിന്ദുസ്ഥാനിയുടെ നിരാകരണം, ഹിന്ദു കോഡ് ബിൽ, പാകിസ്ഥാൻ സൃഷ്ടിക്കൽ, ഇന്ത്യയുടെ മതേതര ഭരണഘടന: ഇവയിലും മറ്റ് കാര്യങ്ങളിലും ഹിന്ദുപക്ഷ നിലപാടിൻറെ വക്താക്കളായിരുന്നു കല്യാണും കല്യാണ-കൽപ്പതരുവും.

“ഗീതാ പ്രസ്സും അതിന്റെ പ്രസിദ്ധീകരണങ്ങളും ആവിഷ്‌കരിച്ച ആശയങ്ങൾ ഒരു ഹിന്ദു രാഷ്ട്രീയ അവബോധം രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.  തീർച്ചയായും ഒരു ഹിന്ദു പൊതുമണ്ഡലം. “ഗാന്ധി വധത്തെത്തുടർന്ന് അറസ്റ്റിൽ ആയ ഹിന്ദു സഭാ നേതാക്കളിൽ പെടും ഗീതാ പ്രസിൻറെ മുകളിൽ പറഞ്ഞ സ്ഥാപകർ. ഗാന്ധിജി ദളിതർക്കും കീഴ്ജാതിക്കാർക്കും വേണ്ടി നിലകൊള്ളുന്നു എന്നതിനാൽ ഗാന്ധിജിയോട് ഒരു ബന്ധം പുലർത്താൻ ശ്രമിച്ച ഗീതാ പ്രസ് പിന്നീട് എതിർത്തു പോന്നു. 

നെൽസൺ മണ്ടേലയ്ക്കും ബിഷപ്പ് ഡെസ്മണ്ട് ടുട്ടോയ്ക്കും ഒക്കെ നല്കുന്നതിലൂടെ മഹനീയമായ ഗാന്ധി സമാധാനസമ്മാനം വർഗീയരാഷ്ട്രീയത്തിൻറെ വിജയത്തിനായി ഉപയോഗിക്കുന്നതുവഴി നരേന്ദ്ര മോദി രാഷ്ട്രത്തിൻറെ സ്ഥാപനങ്ങളെ നശിപ്പിക്കുന്നതിൽ ഒരുപടികൂടെ മുന്നോട്ടു പോകുന്നു. ഇന്ത്യയിലെ പുസ്തകപ്രസാധകരെ ഭീഷണിപ്പെടുത്തുകയും വരുതിക്ക് നില്ക്കുന്നവരെ പ്രീണിപ്പിക്കുകയും ചെയ്യുന്ന മോദി സർക്കാർ നയത്തിൻറെ ഭാഗം കൂടിയാണ് ഈ സമ്മാനദാനവും.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Social Post

ഒരു വോട്ടര്‍ക്ക് രണ്ടുപേര്‍ക്ക് വോട്ട് ചെയ്യാം !

More
More
Web Desk 1 day ago
Social Post

ഇന്ത്യയിലാദ്യമായി ഇവിഎം പരീക്ഷിക്കാന്‍ പറവൂരിനെ തെരഞ്ഞെടുത്തത് എന്തുകൊണ്ട് ?

More
More
Web Desk 2 days ago
Social Post

വ്യാജ പ്രചാരണങ്ങളുടെ ഇന്ത്യ

More
More
Web Desk 2 days ago
Social Post

ഹിന്ദുത്വയ്ക്ക് വളമിടുന്ന ബോളിവുഡ്

More
More
Web Desk 2 days ago
Social Post

ഇറ്റലി വിളിക്കുന്നു, വരൂ ലക്ഷങ്ങൾ തരാം !

More
More
Web Desk 2 days ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More