മുംബൈ: തെന്നിന്ത്യന്‍ നടി രശ്മിക മന്ദാനയെ കബളിപ്പിച്ച് മാനേജർ 80 ലക്ഷം തട്ടിയെടുത്തതായി റിപ്പോർട്ട്. കരിയറിന്റെ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന മാനേജരെയാണ് രശ്മിക പുറത്താക്കിയതെന്നാണ് റിപ്പോർട്ട്. നടിയുമായി ബന്ധപ്പെട്ട ചില വൃത്തങ്ങളാണു വിവരം പുറത്തുവിട്ടത്. എന്നാൽ ഇതുസംബന്ധിച്ച് രശ്മികയുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി യാതൊരുവിധ പ്രതികരണവും വന്നിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന അനിമൽ എന്ന സിനിമയാണ് രശ്മികയുടേതായി ഇനി പുറത്തുവരാനുള്ളത്. രൺബീർ കപൂറും അനില്‍ കപൂറും ബോബി ഡിയോളുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 11ന് അനിമൽ തിയേറ്ററുകളിലെത്തും. നിലവിൽ അല്ലു അർജുൻ നായകനായ പുഷ്പ 2വിലാണു രശ്മിക അഭിനയിക്കുന്നത്. ബോളിവുഡ് സ്പൈ ത്രില്ലർ മിഷൻ മജ്നുവാണു രശ്മികയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.