ഇത് കെ എം ഷാജിയുടെ രാഷ്ട്രീയ സത്യസന്ധതയുടെ വിജയം- പ്ലസ് ടു കോഴക്കേസ് റദ്ദാക്കിയതില്‍ എം കെ മുനീര്‍

മലപ്പുറം: പ്ലസ് ടു കോഴക്കേസ് ഹൈക്കോടതി റദ്ദാക്കിയതിനുപിന്നാലെ മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിയെ പ്രശംസിച്ച് ഡോ. എം കെ മുനീര്‍. കെ എം ഷാജിയുടെ പേരില്‍ ഇഡി കെട്ടിച്ചമച്ച ഓരോ കേസുകളിലും സര്‍ക്കാരിനും പിണറായി വിജയനും തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന മനോഹരമായ കാഴ്ച്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നതെന്നും പിണറായി വിജയനെ വിമര്‍ശിച്ചാല്‍ ആരെയെങ്കിലുമൊക്കെ കൂട്ടുപിടിച്ച് കളളക്കേസുണ്ടാക്കി വേട്ടയാടാമെന്നും അതിലൂടെ വിമര്‍ശിക്കുന്നവരുടെ വായടപ്പിക്കാമെന്നുമുളള മോദി സ്‌റ്റൈല്‍ ആക്രമണം ഏതായാലും ഷാജിയുടെ കാര്യത്തില്‍ വിലപ്പോയില്ലെന്നും എം കെ മുനീര്‍ പറഞ്ഞു. 

'വിജിലന്‍സിനെയും ഇഡിയെയും ഉപയോഗിച്ച്  പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഒരു പഴുതുപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നത് ഷാജിയുടെ രാഷ്ട്രീയ സത്യസന്ധതയുടെ വിജയം കൂടിയാണ്. തെരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുന്നവര്‍ക്കെതിരെയും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരെയും സിപിഎം നടത്തുന്ന ഇത്തരം വിലകുറഞ്ഞ പ്രയോഗങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം'- എം കെ മുനീര്‍ പറഞ്ഞു. 

'എന്റെ പേരില്‍ ഒരു മുസ്ലീം ലീഗുകാരനും തലകുനിക്കേണ്ടി വരില്ല എന്ന ഷാജിയുടെ നിശ്ചയദാര്‍ഢ്യത്തോടെയുളള വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ പുലര്‍ന്നിരിക്കുകയാണ്. ഇത്ര തന്റേടത്തോടെ ഒരു കേസിനെ നേരിടാന്‍ ആരോപണവിധേയരായ ഏതെങ്കിലും സിപിഎം നേതാക്കള്‍ക്ക് കഴിയുമോ? കെ എം ഷാജിയുടെ പോരാട്ടത്തിന് അഭിനന്ദനങ്ങള്‍'- മുനീര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് എടുത്ത കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. വിജിലന്‍സ് കേസ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയതോടെ ഇഡിയെടുത്ത കേസ് നിലനില്‍ക്കില്ലെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ഇഡി കേസ് റദ്ദാക്കിയത്. കേസെടുത്ത് സ്വത്ത് വകകള്‍ കണ്ടുകെട്ടിയ നടപടിയും കോടതി റദ്ദാക്കി. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കളളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് ഇഡി കേസെടുത്തത്.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 12 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More