ആറുമാസത്തിനുളളില്‍ 25 ഔട്ട്‌ലെറ്റുകള്‍ കൂടി; കേരളത്തില്‍ പാല്‍ വിതരണം സജീവമാക്കാനൊരുങ്ങി നന്ദിനി

തിരുവനന്തപുരം: മിൽമയുടെയും സർക്കാരിന്റെയും എതിർപ്പ് അവഗണിച്ച് കേരളത്തിൽ പാൽ വിതരണം സജീവമാക്കാനൊരുങ്ങി നന്ദിനി. ആറുമാസത്തിനുളളിൽ സംസ്ഥാനത്ത് പുതുതായി 25 ഔട്ട്‌ലെറ്റുകൾ കൂടി ആരംഭിക്കാനാണ് നന്ദിനിയുടെ തീരുമാനം. രണ്ടുവർഷത്തിനുളളിൽ കേരളത്തിലെ എല്ലാ താലൂക്കുകളിലും ഓരോ ഔട്ട്‌ലെറ്റുകൾ വീതം തുടങ്ങാനും പദ്ധതിയുണ്ട്. കേരളവുമായി ഏറ്റുമുട്ടലിനില്ലെന്നും കുറവുളള രണ്ടരലക്ഷം പാൽ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്നുമാണ് നന്ദിനി നൽകുന്ന വിശദീകരണം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആറുമാസത്തിനകം കുറഞ്ഞത് 25 ഔട്ട്‌ലെറ്റുകളെങ്കിലും ആരംഭിക്കും. മിക്ക ജില്ലയിലും രണ്ട് ഔട്ട്‌ലെറ്റുകളെങ്കിലും ഉണ്ടാകും. ജനസാന്ദ്രതയേറിയ ജില്ലകളിൽ എണ്ണം ചിലപ്പോൾ കൂട്ടാം. 25 ഔട്ട്‌ലെറ്റുകൾ വഴി ദിവസവും 25,000 ലിറ്റർ പാൽ വിതരണം ചെയ്യുകയാണ് ലക്ഷ്യം. രണ്ടുവർഷത്തിനുളളിൽ എല്ലാ താലൂക്കിലും ഓരോ ഔട്ട്‌ലെറ്റുകൾ ഉറപ്പാക്കും. നിലവിൽ കാക്കനാട്, എളമക്കര, പന്തളം, മഞ്ചേരി, തിരൂർ, തൊടുപുഴ എന്നിവിടങ്ങളിലാണ് നന്ദിനിക്ക് ഔട്ട്‌ലെറ്റുകളുളളത്. കോഴിക്കോട്, തലശേരി, ഗുരുവായൂർ എന്നിവിടങ്ങളിൽ നന്ദിനി ഉടൻ ഔട്ട്‌ലെറ്റുകൾ ആരംഭിക്കുമെന്നാണ് വിവരം.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 6 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More