അമുല്‍ ഗേളിന്‍റെ സൃഷ്ടാവ് സിൽവസ്റ്റർ ഡകുൻഹ അന്തരിച്ചു

ഡല്‍ഹി: അമൂല്‍ ബ്രാന്‍ഡ്‌ ഐക്കണായ അമൂല്‍ ഗേളിന്‍റെ സൃഷ്ടാവ് സിൽവസ്റ്റർ ഡകുൻഹ അന്തരിച്ചു. 80 വയസായിരുന്നു. ചൊവ്വാഴ്ച രാത്രി മുംബൈയില്‍ വച്ചായിരുന്നു അന്ത്യം. 1966-ൽ ആണ് അമൂലിന് വേണ്ടി സില്‍വസ്റ്റര്‍ ഡകൂന പരസ്യ കാമ്പെയിന് തുടക്കം കുറിക്കുന്നത്. പരസ്യ ഏജൻസിയായ എഎസ്പിയുടെ മാനേജിങ് ഡയറക്ടറായിരുന്ന സിൽവസ്റ്റർ ഡകൂനയും കലാസംവിധായകൻ യൂസ്റ്റേസ് ഫെർണാണ്ടസും ചേർന്നാണ് അമൂൽ ​ഗേളിനെ രൂപകൽപന ചെയ്തത്. അമൂലിന്‍റെ എതിരാളി ബ്രാന്‍ഡായ പോള്‍സണിന്‍റെ ബട്ടര്‍-ഗേളിന് എതിരായാണ് അമൂല്‍ ഗേളിനെ സൃഷ്ടിച്ചത്. ഇതിന് ശേഷമാണ് അമുലിന്റെ പരസ്യ കാമ്പെയ്‌ൻ ആരംഭിച്ചത്.

2016 -ല്‍ അമൂല്‍ ഗേളിന്‍റെ അമ്പതാം പിറന്നാള്‍ വിപുലമായി ആഘോഷിച്ചിരുന്നു. ആറു പതിറ്റാണ്ടായി അമൂല്‍ പരസ്യവിഭാഗത്തിന്‍റെ ഭാഗമായിരുന്നു സിൽവസ്റ്റർ ഡകുൻഹ. പരസ്യ മേഖലയിലെ പ്രശസ്തന്‍ അന്തരിച്ച ജര്‍സണ്‍ ഡകൂന സഹോദരനാണ്. പരസ്യ വ്യവസായത്തിന് തീരാ നഷ്ടമാണ് സിൽവസ്റ്റർ ഡകുൻഹയുടെ വിയോ​ഗമെന്ന് അമുൽ മാർക്കറ്ററും ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറുമായ ജയൻ മേത്ത പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More