തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരായ പ്രതിപക്ഷ ആരോപണങ്ങള്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എ കെ ബാലന്. എം വി ഗോവിന്ദന് പാര്‍ട്ടിയുടെ അനിഷേധ്യ നേതാവാണെന്നും അദ്ദേഹത്തിന്റെ തൊഴിലാളി വര്‍ഗ തറവാടിത്തം നൂറുജന്മം എടുത്താലും മറ്റുളളവര്‍ക്ക് ലഭിക്കില്ലെന്നും എ കെ ബാലന് പറഞ്ഞു.
'എം വി ഗോവിന്ദന് പാര്‍ട്ടിയിലെ അനിഷേധ്യ നേതാവാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളില്‍ എണ്ണപ്പെട്ട സ്ഥനം അദ്ദേഹത്തിന് ചരിത്രം നല്‍കും. അദ്ദേഹത്തിനുളളത് നാടുവാഴിത്ത തറവാടിത്തമല്ല. അത് തൊഴിലാളിവര്‍ഗ തറവാടിത്തമാണ്. ആ തറവാടിത്തം നൂറുജന്മം എടുത്താലും മറ്റുളളവര്‍ക്ക് കിട്ടില്ല. അദ്ദേഹത്തിനെതിരായ വിമര്‍ശനം മറുപടി അര്‍ഹിക്കുന്നില്ല'- എ കെ ബാലന് പറഞ്ഞു. കെ സുധാകരന് ആണി പൊളിഞ്ഞ മരണക്കിണറ്റിലെ മോട്ടോര്‍ സൈക്കിളുകാരനാണെന്നും അദ്ദേഹത്തിന് ഈ ജന്മത്തില് കോണ്‍ഗ്രസിനെ നന്നാക്കാനാവില്ലെന്നും എ കെ ബാലന് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ അജണ്ടയുടെ ഭാഗമാണെന്നും മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയുമുള്പ്പെട്ട ഭരണ പാര്‍ട്ടി സംവിധാനങ്ങളെയാണ് വിവാദങ്ങളിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ആരോപണവിധേയനെതിരെ നടപടിയെടുത്തെന്നും ഇതില്‍ക്കൂടുതല്‍ എസ് എഫ് ഐയ്ക്ക് ഒന്നും ചെയ്യാനില്ലെന്നും എ കെ ബാലന് കൂട്ടിച്ചേര്‍ത്തു.