2024-ല്‍ പ്രതിപക്ഷം ഒറ്റക്കെട്ടായി ബിജെപിയെ തറപറ്റിക്കും- രാഹുല്‍ ഗാന്ധി

പാറ്റ്‌ന: 2024-ല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിന്ന് ബിജെപിയെ തറപറ്റിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന്റേത് ഭാരത് ജോഡോ എന്ന ആശയമാണെന്നും ബിജെപിയുടേത് ഭാരത് തോഡോ എന്ന ചിന്തയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാജസ്ഥാനിലും മധ്യപ്രദേശിലും തെലങ്കാനയിലും ഛത്തീസ്ഗഡിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വന്‍ വിജയം സ്വന്തമാക്കുമെന്നും ക്രമേണ ബിജെപി ഇല്ലാതാകുമെന്നും രാഹുല്‍ പറഞ്ഞു. പ്രതിപക്ഷ കക്ഷികളുടെ സംയുക്ത യോഗത്തിനു മുന്നോടിയായി പാറ്റ്‌നയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയില്‍വെച്ചാണ് പ്രതിപക്ഷ കക്ഷികളുടെ യോഗം.

രാജ്യത്ത് ആര്‍എസ്എസും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ പ്രത്യയശാസ്ത്ര യുദ്ധം നടക്കുകയാണ്. ബിജെപി രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യം ഐക്യമാണ്. പ്രത്യയശാസ്ത്ര യുദ്ധത്തിന്റെ ഒരുവശത്ത് കോണ്‍ഗ്രസിന്റെ ഭാരത് ജോഡോയും മറുവശത്ത് ബിജെപിയുടെ ഭാരത് തോഡോയുമാണ്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഇന്ന് ഇവിടെ എത്തിയിട്ടുണ്ട്. ഞങ്ങള്‍ ഒന്നിച്ചുനിന്ന് ബിജെപിയെ പരാജയപ്പെടുത്താന്‍ പോവുകയാണ്'- രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2024-ലെ തെരഞ്ഞെടുപ്പില്‍ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഐക്യത്തോടെ പോരാടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, നിതീഷ് കുമാര്‍, തേജസ്വി യാദവ്, മമതാ ബാനര്‍ജി, എംകെ സ്റ്റാലിന്‍, ശരത് പവാര്‍, അരവിന്ദ് കെജ്‌റിവാള്‍, ഭഗവന്ത് മന്‍, അഖിലേഷ് യാദവ്, ഹേമന്ദ് സോറന്‍, ഉദ്ധവ് താക്കറെ, സീതാറാം യെച്ചൂരി, ഡി രാജ, മെഹബൂബ മുഫ്തി, ഫാറൂഖ് അബ്ദുളള തുടങ്ങിയവരാണ് പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ പങ്കെടുക്കുന്ന പ്രമുഖര്‍.

Contact the author

National Desk

Recent Posts

National Desk 8 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More
National Desk 3 days ago
National

'അവര്‍ എന്റെ താടി കണ്ട് മുസ്ലീമാണെന്ന് കരുതി'; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം

More
More