കെ സുധാകരന്റെ അറസ്റ്റ് രാഷ്ട്രീയ പകപോക്കലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ അറസ്റ്റില്‍ പ്രതികരണവുമായി പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കെ സുധാകരനെതിരായ കേസും അറസ്റ്റും രാഷ്ട്രീയലക്ഷ്യംവെച്ചുളളതാണെന്നും ഇത്തരം കേസുകളെ യുഡിഎഫ് നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 'കെഎം ഷാജിക്കെതിരായ ഇഡി- വിജിലന്‍സ് കേസുകള്‍ കോടതി റദ്ദാക്കിയതിലൂടെ ഇടതുപക്ഷത്തിന്റെ പകപോക്കല്‍ രാഷ്ട്രീയം മലയാളിക്ക് മനസിലായതാണ്. ഇതിന്റെ മറ്റൊരു ഉദാഹരണമാണ് കെ സുധാകരനെതിരായ നടപടികള്‍. ഇത്തരം കേസുകളെ യുഡിഎഫ് നിയമപരമായും രാഷ്ട്രീയപരമായും നേരിടും'- പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

പ്രതിപക്ഷത്തുളള നേതാക്കളെയെല്ലാം ഓരോരോ കേസുകളില്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കമെന്നും ബ്രിട്ടീഷുകാരുടെ കാലത്ത് ജയിലില്‍ പോയതിന് തുല്യമാണ് പിണറായി വിജയന്റെ കാലത്ത് ജയിലില്‍ പോകുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ ഇന്ന് ചെയ്യുന്ന പ്രവൃത്തി മതി ആയുഷ്‌കാലം ജയിലില്‍ അടയ്ക്കാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ സുധാകരനെതിരെ കെട്ടിച്ചമച്ച കേസ് കോടതിയിലെത്തുമ്പോള്‍ തളളിപ്പോകുമെന്നും അന്ന് ഗോവിന്ദന്‍ മാഷും പിണറായി വിജയനും വല്ലാതെ കഷ്ടപ്പെടേണ്ടിവരുമെന്നും മുതിര്‍ന്ന നേതാവ് എ കെ ആന്റണി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മോന്‍സന്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തുതട്ടിപ്പുകേസിലാണ് കെ സുധാകരനെ ക്രൈംബ്രാഞ്ച് ഇന്നലെ അറസ്റ്റ് ചെയ്തത്. ഏഴുമണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു. തട്ടിപ്പുകേസില്‍ സുധാകരന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി എംടി ഷെമീറാണ് പരാതി നല്‍കിയത്. സുധാകരന്‍ മോന്‍സന്റെ കയ്യില്‍നിന്ന് 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടെന്ന ദൃസാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധാകരനെ അറസ്റ്റ് ചെയ്തത്.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 6 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More