നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിന് വിളളല്‍ സംഭവിച്ചു- ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍

പാറ്റ്‌ന: നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിന് വിളളല്‍ സംഭവിച്ചെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍. പാറ്റ്‌നയില്‍ പ്രതിപക്ഷ കക്ഷി യോഗത്തിനുശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഹേമന്ത് സോറന്‍ ഇക്കാര്യം പറഞ്ഞത്. 'പതിറ്റാണ്ടുകളായി ഇന്ത്യ ആഗോളതലത്തില്‍ നാനാത്വത്തില്‍ ഏകത്വം എന്ന പ്രതിച്ഛായ നിലനിര്‍ത്തിയിട്ടുണ്ട്. ഇപ്പോള്‍ ആ ഏകത്വത്തിന് വിളളല്‍ സംഭവിച്ചിരിക്കുകയാണ്. അതിന് അറ്റകുറ്റപ്പണികള്‍ നടത്തേണ്ടിയിരിക്കുന്നു' ഹേമന്ത് സോറന്‍ പറഞ്ഞു. 

പല പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്ന മനുഷ്യരാണ് പാറ്റ്‌നയില്‍ ഒത്തുകൂടിയതെന്നും എല്ലാവരും ഒരുപോലെ സംസാരിച്ചത് ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ സംഭവിക്കുന്ന ചൂഷണം എങ്ങനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ചാണെന്നും ഹേമന്ത് സോറന്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മ ഇന്ത്യയുടെ ഭാവി നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാകുമെന്നും ഇത് രാജ്യത്തിന്റെ യഥാര്‍ത്ഥ മുഖത്തെ പുനസ്ഥാപിക്കാനുളള പടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

17 പ്രതിപക്ഷ പാര്‍ട്ടികളാണ് കഴിഞ്ഞ ദിവസം പാറ്റ്‌നയില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുത്തത്. നാലുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷമാണ് യോഗം പിരിഞ്ഞത്. ജൂലൈ പത്തിനും പതിനൊന്നിനും ഷിംലയില്‍ വീണ്ടും യോഗം ചേരാനും പ്രതിപക്ഷ കക്ഷികള്‍ തീരുമാനിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, നിതീഷ് കുമാര്‍, ലാലു പ്രസാദ് യാദവ്,  എംകെ സ്റ്റാലിന്‍, ശരത് പവാര്‍, ഉദ്ധവ് താക്കറെ, സീതാറാം യെച്ചൂരി, മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുളള, ഡി രാജ, അരവിന്ദ് കെജ്‌റിവാള്‍, അഖിലേഷ് യാദവ്, ദീപാങ്കര്‍ ഭട്ടാചാര്യ, ഹേമന്ത് സോറന്‍ തുടങ്ങിയ നേതാക്കള്‍ പ്രതിപക്ഷ കക്ഷിയോഗത്തില്‍ പങ്കെടുത്തു.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More