കര്‍ണാടക സര്‍ക്കാര്‍ നിബന്ധനകള്‍ ഇളവുചെയ്തു; മഅ്ദനി നാളെ കേരളത്തിലെത്തും

ബംഗളുരു: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനി നാളെ (തിങ്കളാഴ്ച്ച) കേരളത്തിലെത്തും. ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണാനാണ് മഅ്ദനി കേരളത്തിലെത്തുന്നത്. കര്‍ണാടക സര്‍ക്കാര്‍ നിബന്ധനകളില്‍ ഇളവുവരുത്തിയതോടെയാണ് മഅ്ദനിയുടെ കേരളാ യാത്ര സാധ്യമാകുന്നത്. തിങ്കളാഴ്ച്ച വൈകുന്നേരം ബംഗളുരുവില്‍നിന്നുളള വിമാനത്തിലാണ് അദ്ദേഹം കേരളത്തിലേക്ക് തിരിക്കുക. കൊല്ലത്ത് ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണും. 12 ദിവസം കേരളത്തില്‍ തങ്ങിയതിനുശേഷം ജൂലൈ ഏഴിനാണ് ബംഗളുരുവിലേക്ക് മടങ്ങുക. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതി നേരത്തെ തന്നെ അനുമതി നല്‍കിയിരുന്നു. പിതാവിന്റെ ആരോഗ്യനില വഷളായതിനാല്‍ അദ്ദേഹത്തെ കാണാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മഅ്ദനി കോടതിയെ സമീപിച്ചത്. കര്‍ണാടക പൊലീസിന്റെ സംരക്ഷണയില്‍ കഴിയാനായിരുന്നു കോടതി ഉത്തരവ്. കേരളത്തിലേക്ക് പോകാന്‍ പൊലീസുകാരുടെ ചിലവും മഅ്ദനി വഹിക്കണമായിരുന്നു. അകമ്പടി വരുന്ന പൊലീസുകാരുടെ എണ്ണം കുറയ്ക്കണമെന്ന മഅ്ദനിയുടെ ഹര്‍ജി സുപ്രീംകോടതി തളളുകയായിരുന്നു. ഇതോടെയാണ് മഅ്ദനിയുടെ കേരളത്തിലേക്കുളള വരവ് നീണ്ടുപോയത്. 

Contact the author

National Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More