പിണറായിക്കെതിരായ ശക്തിധരന്‍റെ ആരോപണം എഫ് ഐ ആര്‍ ഇട്ട് അന്വേഷിക്കുമോ? പ്രതിപക്ഷ നേതാവ്

ഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരായ ദേശാഭിമാനി മുന്‍ അസോസിയേററ് എഡിറ്റര്‍ ജി ശക്തിധരന്റെ അഴിമതി ആരോപണം എഫ് ഐ ആര്‍ ഇട്ട് അന്വേഷിക്കാന്‍ തയാറുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.  പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ കേസ് എടുക്കുന്ന ആര്‍ജ്ജവം ഇതില്‍ ഉണ്ടോ എന്ന് കാണട്ടെയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. അതല്ലെങ്കില്‍ മാനനഷ്ടത്തിന് കേസുകൊടുക്കാന്‍ തയാറാകണം- പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്നിരിക്കുന്നത് ഗുരുതരമായ ആരോപണമാണ്. 2. 35 കോടി രൂപ കൈതോലപ്പായില്‍ പൊതിഞ്ഞുകൊണ്ടുപോയി എന്നാണ് വെളിപ്പെടുത്തല്‍. നിലവില്‍ സംസ്ഥാന മന്ത്രിയായ ഒരാളുടെ കാറിലാണ് പണം കൊണ്ടുവന്നത് എന്നും പറയുന്നുണ്ട്. ആ മന്ത്രി ആരെന്നത് പ്രധാനമാണ്. മന്ത്രിയുടെ പേര് വെളിപ്പെടുത്താന്‍ ജി ശക്തിധരന്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ അഞ്ച് ആരോപണങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. മുഖ്യമന്ത്രിക്ക് റിയല്‍ എസ്റ്റേറ്റുകാരുമായി ചേര്‍ന്ന് 1500 ഏക്കര്‍ ഭൂമി ഉണ്ടെന്ന് കര്‍ണാടകയിലെ മാധ്യമ പ്രവര്‍ത്തക വെളിപ്പെടുത്തിയിരിക്കുന്നു. ഇതിലും അന്വേഷണം വേണം. ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.  

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More