ഇന്ത്യയിലെ സ്ഥിതി അറിയാന്‍ മധ്യപ്രദേശിലേക്കല്ല, മണിപ്പൂരിലേക്ക് പോകൂ; മോദിയോട് പവന്‍ ഖേര

ഡല്‍ഹി: വിദേശ യാത്ര കഴിഞ്ഞെത്തിയതിനുപിന്നാലെ ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ചോദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. രാജ്യത്തെ സ്ഥിതി അറിയാന്‍ മോദി മധ്യപ്രദേശിലേക്കല്ല, മണിപ്പൂരിലേക്കാണ് പോകേണ്ടതെന്ന് പവന്‍ ഖേര പറഞ്ഞു. 'ഇന്ത്യയില്‍ എന്താണ് നടക്കുന്നത് എന്നല്ലേ പ്രധാനമന്ത്രീ നിങ്ങള്‍ക്ക് അറിയേണ്ടത്? ഇന്ത്യയില്‍ ഫോഗാണ് നടക്കുന്നത്'- എന്ന തലക്കെട്ടോടെയാണ് പവന്‍ ഖേര വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. തെരഞ്ഞെടുപ്പിനു മുന്നോടിയായി മധ്യപ്രദേശില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് മോദി പറഞ്ഞിരുന്നു. 

'പ്രധാനമന്ത്രീ, താങ്കള്‍  വിദേശ സന്ദര്‍ശനം കഴിഞ്ഞെത്തിയ ശേഷം ജെപി നദ്ദയോടാണ് ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നത് എന്ന് ചോദിച്ചത്. അദ്ദേഹത്തിന് നിങ്ങളെ പിക്കപ്പ് ചെയ്യാനും ട്രോപ്പ് ചെയ്യാനും മാത്രമേ അറിയൂ. രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ പറയാം. രാജ്യത്ത് ഫോഗാണ് നടക്കുന്നത്. നിങ്ങളുടെ ഐടി സെല്ലും മീഡിയയുമാണ് ഇവിടെ പുക പരത്തുന്നത്. ആ പുകമറയ്ക്കു താഴെ എന്താണ് നടക്കുന്നതെന്ന് പറഞ്ഞുതരാം. മണിപ്പൂര്‍ ഇപ്പോഴും കത്തുകയാണ്. ബാലസോര്‍ ദുന്തരം ഒരു മുസ്ലീം യുവാവിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ നിങ്ങളുടെ ഐടി സെല്‍ കഷ്ടപ്പെടുകയാണ്. ഇവിടെ എന്താണ് നടക്കുന്നതെന്ന് അറിയണം എന്നുണ്ടെങ്കില്‍ മധ്യപ്രദേശിലേക്ക് ടൂറ് പോകരുത്. മണിപ്പൂരിലേക്ക് പോകൂ. നിങ്ങളോട് ഒരു ചോദ്യം ചോദിച്ചതിന്റെ പേരില്‍ സബ്രിന സിദ്ദിഖി എന്ന മാധ്യമപ്രവര്‍ത്തകയെ ട്രോളിയ നിങ്ങളുടെ നേതാക്കളെ വൈറ്റ് ഹൗസ് അപലപിച്ചു. ഇതൊക്കെയാണ് ഇന്ത്യയില്‍ നടക്കുന്നത്'- പവന്‍ ഖേര പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആറുദിവസത്തെ വിദേശയാത്രയ്ക്കുശേഷം തിളങ്കാഴ്ച്ചയാണ് മോദി ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. എയര്‍പോര്‍ട്ടില്‍ സ്വീകരിക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയോടാണ് ഇന്ത്യയില്‍ എന്താണ് നടക്കുന്നത് എന്ന് പ്രധാനമന്ത്രി ചോദിച്ചത്. ഒന്‍പതുവര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡുമായി നേതാക്കള്‍ ജനങ്ങള്‍ക്കരികിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നും രാജ്യത്തെ ജനങ്ങള്‍ ഏറെ സന്തോഷവാന്മാരാണെന്നുമാണ് ജെപി നദ്ദ മോദിയോട് പറഞ്ഞത്.

Contact the author

National Desk

Recent Posts

Web Desk 1 week ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 1 week ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 2 weeks ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 2 weeks ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 2 weeks ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 2 weeks ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More