ലോകത്ത് ഗതാഗത കുരുക്കില്‍ ഒന്നാംസ്ഥാനം 'നമ്മ ബെംഗളൂരുവിന്'

ടോംടോം ട്രാഫിക് ഇൻഡക്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ഗതാഗത തിരക്കേറിയ ലോക നഗരമെന്ന റെക്കോര്‍ഡ് ബെംഗളൂരുവിന്. 57 രാജ്യങ്ങളിലുള്ള 415 നഗരങ്ങളെ പിന്നിലാക്കിയാണ് ബെംഗളൂരുവിന്‍റെ ‘കിരീട നേട്ടം’. നെതര്‍ലാന്‍ഡ്‌സ് ആസ്ഥാനമായുള്ള ലൊക്കേഷൻ ടെക്നോളജി സ്പെഷ്യലിസ്റ്റാണ് സര്‍വ്വേ നടത്തിയ ടോംടോം.

ഫിലിപ്പൈൻസിലെ മനിലക്കാണ് ഗതാഗതക്കുരുക്കില്‍ രണ്ടാംസ്ഥാനം. ബെംഗളൂരുവിനെ കൂടാതെ മുംബൈ നാലാം സ്ഥാനത്തും, പൂനെ അഞ്ചാം സ്ഥാനത്തും, ദില്ലി എട്ടാം സ്ഥാനത്തും എത്തി ആദ്യ പത്തില്‍ തന്നെ ഇന്ത്യയുടെ സാന്നിദ്ധ്യം ഊട്ടിയുറപ്പിച്ചിട്ടുണ്ട്. ഗതാഗതക്കുരുക്ക് കാരണം ബെംഗളൂരു നിവാസികള്‍ക്ക് എല്ലാ വര്‍ഷവും ശരാശരി 243 മണിക്കൂര്‍ (10 ദിവസവും 3 മണിക്കൂറും) നഷ്ടപ്പെടുന്നുവെന്നാണ് ടോംടോം പറയുന്നത്. വെള്ളിയാഴ്‍ചകളിൽ രാത്രി 8 മണിക്ക് ശേഷം ബെംഗളൂരുവിലൂടെ യാത്ര ചെയ്‌താല്‍ 5 മണിക്കൂറിലധികം സമയം ട്രാഫിക്കില്‍ കിടക്കാന്‍ ഭാഗ്യമുണ്ടാകും.

Contact the author

Web Desk

Recent Posts

Web Desk 14 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 15 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More