യുഡിഎഫ് അധികാരത്തിലെത്തും, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാവും പിണറായിക്ക് അന്ന് സ്ഥാനം- കെ സുധാകരന്‍

കണ്ണൂര്‍: അഴിമതിക്കാരനായ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അഴിമതിയുടെ കാര്യത്തില്‍ നരേന്ദ്രമോദിയും പിണറായി വിജയനും തമ്മില്‍ മത്സരമാണെന്നും യുഡിഎഫ് അധികാരത്തിലെത്തിയാല്‍ പിണറായി നടത്തിയ എല്ലാ അഴിമതിയും അന്വേഷിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരിക്കും അന്ന് പിണറായിക്ക് സ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ഡിസിസി നടത്തിയ രാഷ്ട്രീയ വിശദീകരണ പൊതുയോഗത്തിലായിരുന്നു സുധാകരന്റെ പരാമര്‍ശം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'എന്നെ ദുര്‍ബലനാക്കാമെന്നത് പിണറായി വിജയന്റെ കിനാവാണ്. ഒട്ടേറെ തവണ മരണത്തെ മുഖാമുഖം കണ്ടവനാണ് ഞാന്‍. സിപിഎമ്മിന്റെ ബോംബിനുമുന്നില്‍ തോറ്റിട്ടില്ല. എന്നെ കളളക്കേസുകളില്‍ പ്രതിയാക്കാനാവും. പക്ഷെ ശിക്ഷിക്കാനാവില്ല. കടല്‍ നീന്തിക്കടന്ന എന്നെ കൈത്തോട് കാട്ടി പേടിപ്പിക്കാന്‍ നോക്കേണ്ട. അടുത്ത തവണ എല്‍ഡിഎഫിന് അധികാരം നഷ്ടമാകും. യുഡിഎഫ് അധികാരത്തിലെത്തും. പിണറായി നടത്തിയ എല്ലാ അഴിമതികളും അന്വേഷിക്കും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാകും അന്ന് പിണറായിക്ക് സ്ഥാനം.'- കെ സുധാകരന്‍ പറഞ്ഞു.

'പേരാവൂരില്‍ സിപിഎം എറിഞ്ഞ ബോംബിനും എനിക്കുമിടയില്‍ ഒരു ബ്രീഫ്‌കേസിന്റെ അകലം മാത്രമാണുണ്ടായിരുന്നത്. അന്ന് മരണത്തെ മുഖാമുഖം കണ്ടവനാണ്. എന്നിട്ടും മരിച്ചില്ല. മരിക്കുന്നെങ്കില്‍ അന്ന് മരിക്കണമായിരുന്നു. ഇനി നിങ്ങളുടെ കൈ കൊണ്ട് ഞാന്‍ മരിക്കില്ല'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

വെസ്റ്റ് നൈൽ പനി : കേസുകളുടെ എണ്ണം കൂടുന്നു

More
More
Web Desk 6 hours ago
Keralam

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണം- കെ യു ഡബ്ല്യു ജെ

More
More
Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More