ലീഗുമായി ഒന്നിച്ചുപോകാന്‍ ആഗ്രഹമുണ്ടെന്ന കാന്തപുരത്തിന്റെ പ്രസ്താവനയെ സ്വാഗതംചെയ്ത് സമസ്ത ഇ കെ വിഭാഗം

കോഴിക്കോട്: മുസ്ലീം ലീഗുമായി ഒന്നിച്ചുപോകാനാണ് ആഗ്രഹമെന്ന കേരളാ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവനയെ സ്വാഗതംചെയ്ത് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ (ഇകെ വിഭാഗം). സമസ്ത കേരള എന്നും ഐക്യത്തിനുവേണ്ടി നിലകൊണ്ട പ്രസ്ഥാനമാണെന്നും സുന്നികളുടെ ഐക്യത്തിനുവേണ്ടിയുളള വ്യവസ്ഥാപിതമായ ഏത് നിര്‍ദേശവും സ്വാഗതം ചെയ്യുന്നുവെന്നും ഇകെ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ആലിക്കുട്ടി മുസ്‌ലിയാരും പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സമസ്ത നൂറാം വാര്‍ഷികത്തിന് തയാറെടുക്കുന്ന സാഹചര്യത്തില്‍ ഐക്യം എല്ലാവര്‍ക്കും ഗുണം ചെയ്യുമെന്നും കുറിപ്പില്‍ പറയുന്നു.

മുസ്ലീം ലീഗുമായി ഒത്തുപോകാന്‍ ആഗ്രഹമുണ്ടെന്ന എപി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രസ്താവനയെ സ്വാഗതംചെയ്ത് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളും എംകെ മുനീര്‍ എംഎല്‍എയും മുന്‍ മന്ത്രി പികെ അബ്ദുറബ്ബും രംഗത്തെത്തിയിരുന്നു. കാന്തപുരത്തിന്റെ നല്ല മനസിന് സന്തോഷമെന്നും എല്ലാ സംഘടനകളുടെയും ഐക്യം വേണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ ഭീതിദമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിലാകാം കാന്തപുരത്തിന്റെ നിര്‍ദേശമെന്നും ലീഗ് എന്നും ന്യൂനപക്ഷ സംഘടനകളുടെ പൊതുവേദിയാണെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

മുസ്ലീം ലീഗിന് അബൂബക്കര്‍ മുസ്ലിയാരോട് സ്ഥായിയായ ശത്രുതയില്ലെന്നും മഞ്ഞുരുകുന്നതില്‍ സന്തോഷമുണ്ടെന്നുമാണ് എംകെ മുനീര്‍ എംഎല്‍എ പറഞ്ഞത്. 'വളരെ മാന്യമായ ഭാഷയിലാണ് കാന്തപുരം സംസാരിക്കുന്നത്. അദ്ദേഹത്തോട് മുസ്ലീം ലീഗിന് സ്ഥായിയായ ശത്രുതയില്ല. സാദിഖലി തങ്ങള്‍ വിവിധ മതവിഭാഗങ്ങളെ വിളിച്ചപ്പോള്‍ അബൂബക്കര്‍ മുസ്ലിയാരെയും വിളിച്ചിരുന്നു. അന്ന് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളും ഉണ്ടായിരുന്നു. രണ്ടുപേരും ഒരുമിച്ചാണ് പരിപാടിയില്‍ പങ്കെടുത്തത്. മഞ്ഞുരുകുന്നതില്‍ സന്തോഷം'- എം കെ മുനീര്‍ പറഞ്ഞു. സമുദായ ഐക്യത്തിന് കരുത്തും ഊര്‍ജ്ജവും നല്‍കുന്ന കാന്തപുരത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി പി കെ അബ്ദുറബ്ബ് പറഞ്ഞു. സമുദായത്തിനകത്തും സമുദായങ്ങള്‍ തമ്മിലും വിളളലുകള്‍ വീഴാതെ കാത്തുസൂക്ഷിക്കേണ്ട ബാധ്യത മതപണ്ഡിതന്മാര്‍ക്കുണ്ടെന്നും ശൈഖുന കാന്തപുരം ആ കടമ നിറവേറ്റിയിരിക്കുന്നുവെന്നും അബ്ദുറബ്ബ് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം മീഡിയാ വണ്ണിന് നല്‍കിയ അഭിമുഖത്തിലാണ് മുസ്ലീം ലീഗും എ പി സമസ്തയും തമ്മില്‍ ഐക്യമുണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞത്. 'സമസ്തകള്‍ ഒന്നിച്ചുപോകണമെന്നത് എന്റെ ജീവിതാഭിലാഷമാണ്. ജിഫ്രി തങ്ങളുമായി സംസാരിക്കാറുണ്ട്. എനിക്ക് അസുഖം ബാധിച്ചപ്പോള്‍ സാദിഖലി തങ്ങളും പാണക്കാട്ടുളളവരും കുഞ്ഞാലിക്കുട്ടിയുമെല്ലാം കാണാന്‍ വന്നിരുന്നു. ഇവിടെ എപ്പോഴും മുസ്ലീം സംഘടനകളും രാഷ്ട്രീയക്കാരും അല്ലാത്തവരുമൊക്കെ യോജിച്ചുപോയാലെ രാജ്യത്തിന് പുരോഗതിയുണ്ടാവുകയുളളു. അത് ചിന്തിക്കാത്തവര്‍ ഇപ്പോഴും ബാക്കിയുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എതില്ലാതാകണമെന്നാണ് എന്റെ ആഗ്രഹം'-എന്നാണ് അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 6 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More