ആദിവാസി യുവാവിനെ കളളക്കേസില്‍ കുടുക്കിയ ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍

ഇടുക്കി: ആദിവാസി യുവാവിനെ കളളക്കേസില്‍ കുടുക്കിയ ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍. ബീറ്റ് ഫോറസ്റ്റ് ഓഫീസറായ തിരുവനന്തപുരം സ്വദേശി വി സി ലെനിന്‍ ആണ് അറസ്റ്റിലായത്. പീരുമേട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വകുപ്പുതല ഉയര്‍ച്ചയ്ക്കുവേണ്ടിയാണ് ഇയാള്‍ കളളക്കേസെടുത്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. കേസിലെ രണ്ടാം പ്രതിയാണ് ലെനിന്‍. മറ്റ് പ്രതികള്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അപേക്ഷ കോടതി തളളുകയായിരുന്നു. ഈ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിയെന്നാരോപിച്ചാണ് ഇടുക്കി കണ്ണംപടി മുല്ല പുത്തന്‍പുരയ്ക്കല്‍ സരുണ്‍ സജി എന്ന ആദിവാസി യുവാവിനെതിരെ വനംവകുപ്പ് കേസെടുത്തത്. 

കിഴുകാനം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ 2022 സെപ്റ്റംബര്‍ 20-നായിരുന്നു സരുണ്‍ സജിക്കെതിരെ കേസെടുത്തത്. കാട്ടിറച്ചിയുമായി ഓട്ടോറിക്ഷയില്‍ വരുന്നതിനിടെ പിടികൂടി എന്നായിരുന്നു വനംവകുപ്പിന്റെ വാദം. കളളക്കേസെടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ സരുണ്‍ പൊലീസിനെ സമീപിച്ചു. വനംവകുപ്പെടുത്ത കേസ് വ്യാജമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതോടെ ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പിന്നീട് ഇവരെ സര്‍വ്വീസില്‍ തിരിച്ചെടുക്കുകയും ചെയ്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇതോടെ തന്നെ കളളക്കേസില്‍ കുടുക്കിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സരുണ്‍ വനംവകുപ്പ് ഓഫീസ് വളപ്പിലെ മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കി. സരുണിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷനും ഗോത്രവര്‍ഗ കമ്മീഷനും റിപ്പോര്‍ട്ട് തേടിയെങ്കിലും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതല്ലാതെ മറ്റ് നടപടികളൊന്നുമുണ്ടായില്ല. സരുണിനെതിരെ വനംവകുപ്പെടുത്ത കേസും പിന്‍വലിച്ചിരുന്നില്ല. ഇതോടെ ആത്മഹത്യയല്ലാതെ മറ്റ് വഴികളില്ലെന്ന് വ്യക്തമാക്കി സരുണ്‍ മുഖ്യമന്ത്രിക്ക് കത്തയച്ചു. അതിനുപിന്നാലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More