എൻസിപി പിളർത്തി അജിത് പവാർ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും രാഷ്ട്രീയ അട്ടിമറി. എന്‍സിപിയെ പിളര്‍ത്തി പ്രതിപക്ഷ നേതാവ് അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന 29 എംഎല്‍എമാരും ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാഗമായി. അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിനൊപ്പം എന്‍സിപി നേതാക്കളായ  ധര്‍മറാവു അത്രം, അതിഥി താക്കറെ, സുനില്‍ വല്‍സാദെ, ഹസന്‍ മുഷറഫ്, ഛഗന്‍ ഭുജ്ബല്‍, ധനഞ്ജയ് മുണ്ഡെ, അനില്‍ പാട്ടീല്‍, ദിലീപ് വല്‍സെ പതി എന്നിവര്‍ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഛഗന്‍ ഭുജ്ബല്‍ ശരത് പവാറിന്റെ വിശ്വസ്തന്‍ എന്നറിയപ്പെടുന്ന നേതാവാണ്. എന്‍സിപിക്ക് മഹാരാഷ്ട്ര നിയമസഭയില്‍ ആകെ 53 അംഗങ്ങളാണുളളത്. അതില്‍ നാല്‍പ്പതിലധികം എംഎല്‍എമാരുടെ പിന്തുണ അജിത് പവാറിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയുമെന്ന് സൂചന നല്‍കി ദിവസങ്ങള്‍ക്കുളളിലാണ് അജിത് പവാറിന്റെ രാഷ്ട്രീയ നീക്കം. ഇന്ന് ഉച്ചയോടെയാണ് അജിത് പവാര്‍ തന്നെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനിലെത്തിയത്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും രാജ്ഭവനിലുണ്ടായിരുന്നു. മുഖ്യമന്ത്രിയുമായുളള ചര്‍ച്ചയ്ക്കുപിന്നാലെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയായിരുന്നു. പാര്‍ട്ടിയില്‍ പിളര്‍പ്പില്ലെന്നും ഭാവിയില്‍ എല്ലാ തെരഞ്ഞെടുപ്പുകളിലും എന്‍സിപിയുടെ പേരും ചിഹ്നവും ഉപയോഗിച്ച് മത്സരിക്കുമെന്നും അജിത് പവാര്‍ സത്യപ്രതിജ്ഞയ്ക്കുശേഷം പറഞ്ഞു.

'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ 9 വര്‍ഷമായി രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിക്കുകയാണെന്ന് വിശ്വസിക്കുന്നതിനാലാണ് ഞാനും മറ്റ് എന്‍സിപി എംഎല്‍എമാരും ബിജെപി- ശിവസേന സര്‍ക്കാരിനൊപ്പം ചേര്‍ന്നത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗമാകാനുളള ചര്‍ച്ചകള്‍ ഏറെനാളായി നടക്കുന്നുണ്ടായിരുന്നു. മൂന്നര വര്‍ഷം മുന്‍പ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ മഹാവികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ഞങ്ങള്‍ അവര്‍ക്കൊപ്പം പോയി. അന്ന് അവര്‍ക്കൊപ്പം പോകാമെങ്കില്‍ ഇന്ന് ബിജെപിക്കൊപ്പം പോകാനാവില്ലേ? നാഗാലാന്‍ഡില്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാമെങ്കില്‍ മഹാരാഷ്ട്രയുടെ വികസനത്തിനായി അവര്‍ക്കൊപ്പം നിന്നുകൂടെ'- അജിത് പവാര്‍ ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

2019-ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന-ബിജെപി സഖ്യത്തിനായിരുന്നു കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത്. മുഖ്യമന്ത്രിസ്ഥാനത്തെ ചൊല്ലിയുളള തര്‍ക്കങ്ങള്‍ മൂലം അവര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്ന് മഹാവികാസ് അഘാഡി സര്‍ക്കാരുണ്ടാക്കാനുളള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് അജിത് പവാര്‍ ആദ്യമായി ചുവടുമാറ്റിയത്. ബിജെപിക്കൊപ്പം ചേര്‍ന്ന് ഫട്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. ഭൂരിപക്ഷം തെളിയിക്കാനാവാതെയാണ് ആ സര്‍ക്കാര്‍ വീണത്. ഇതോടെ ബിജെപിക്കൊപ്പം പോയ അജിത് തിരികെ എന്‍സിപിയിലെത്തി. തുടര്‍ന്നാണ് മഹാവികാസ് അഘാഡി സര്‍ക്കാര്‍ രൂപീകരിച്ചത്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായപ്പോള്‍ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി. 2022-ല്‍ ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ വിമത നീക്കമുണ്ടായി, ശിവസേനയിലെ ഒരുവിഭാഗം ബിജെപിക്കൊപ്പം ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ അജിത് പവാര്‍ പ്രതിപക്ഷ നേതാവായി. ഒരുവര്‍ഷം പ്രതിപക്ഷ നേതാവായിരുന്ന അജിത്, ശരത് പവാറുമായുളള അഭിപ്രായവ്യത്യാസങ്ങളുടെ പേരിലാണ് ഇപ്പോള്‍ വീണ്ടും മറുകണ്ടം ചാടി ഉപമുഖ്യമന്ത്രിയായിരിക്കുന്നത്.

Contact the author

National Desk

Recent Posts

Web Desk 1 day ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 3 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 6 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 6 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 6 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 6 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More